
കണ്ണൂര്‍: പലതവണ സമന്‍സ് അയച്ചിട്ടും കേസ് വിചാരണക്കായി കോടതിയില്‍ ഹാജരാകാത്തതിന് ടി.വി. രാജേഷ് എം.എല്‍.എക്ക് കണ്ണൂര്‍ ഫസ്റ്റ് ക്ളസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്‍റ്. 2010 മാര്‍ച്ച് ഒമ്പതിന് റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ആര്‍.എം.എസ് പോസ്റ്റ് ഓഫിസില്‍ അതിക്രമിച്ചുകയറുകയും ചെയ്തുവെന്ന കേസിലാണ് നടപടി. വിചാരണക്ക് ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത എം.എല്‍.എയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. കേസ് തുടര്‍പരിഗണനക്കായി ഫെബ്രുവരി 23ലേക്ക് മാറ്റി. മറ്റുപ്രതികളായ എം. സുരേന്ദ്രന്‍, അരക്കന്‍ ബാലന്‍, കെ.പി. സഹദേവന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. എം.എല്‍.എ ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയാണ് കേസ്.