കൃത്രിമ യോനി ശസ്ത്രക്രിയയിലൂടെ വച്ച് പിടിപ്പിച്ച് ചൈനീസ് ഡോക്ടര്‍മാര്‍; യോനി ഇല്ലാതെ ജനിച്ച സ്ത്രീയ്ക്ക് കുടുംബജീവിതത്തിലേയ്ക്ക്‌ മടങ്ങാം

ചൈനക്കാരിയായ ഷാങ് പിറന്നത് പെണ്‍കുട്ടിയായിട്ടാണ്. എന്നാല്‍, ജനനത്തിലേ അവളുടെ ശരീരത്തില്‍ യോനിയുണ്ടായിരുന്നില്ല. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റെ മികവില്‍ ഷാങ് ഒടുവില്‍ പൂര്‍ണമായും സ്ത്രീയായി മാറിയിരിക്കുന്നു. ഷാങ്ങിന്റെ ശരീരത്തില്‍നിന്നുതന്നെയുള്ള ഭാഗങ്ങള്‍കൊണ്ട് സൃഷ്ടിച്ച കൃത്രിമ യോനി ഡോക്ടര്‍മാര്‍ ഘടിപ്പിച്ചു. സാധാരണ കുടുംബജീവിതത്തിലേക്ക് ഇനിയെങ്കിലും തനിക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.

ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍നിന്നുള്ള ഡോക്ടര്‍മാരാണ് അത്ഭുതകരമായ ഈ ചികിത്സയ്ക്ക് പിന്നില്‍. ലോകത്തിതുവരെ സമാനമായ രണ്ട് ശസ്ത്രക്രിയകള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. യുവതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 23-കാരിയായ ഷാങ്ങ് എന്ന യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോക്കിറ്റന്‍സ്‌കി സിന്‍ഡ്രോ (എം.ആര്‍.കെ.എച്ച്) എന്ന ജനിതക വൈകല്യവുമായാണ് ഷാങ് ജനിച്ചത്. ഷാങ്ങിന് ആര്‍ത്തവമുണ്ടാകാതെ വന്നതോടെയാണ് മാതാപിതാക്കള്‍പോലും ഈ അവസ്ഥ തിരിച്ചറിയുന്നത്. അമ്മ പരിശോധിക്കുമ്പോഴാണ് കുട്ടിക്ക് യോനിയില്ല എന്ന വാസ്തവം തിരിച്ചറിഞ്ഞു. ഷാങ്ങിന് ഗര്‍ഭപാത്രവുമില്ലെന്ന് സ്‌കാനിങ്ങില്‍ വ്യക്തമാക്കി. എന്നാല്‍, അണ്ഡാശയങ്ങള്‍ ഉണ്ടായിരുന്നു.
ഒട്ടേറെ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും തുടക്കത്തില്‍ അവരെല്ലാം നിസ്സഹായരായിരുന്നു. ഒടുവില്‍ ഷാന്‍സി പ്രവിശ്യയിലെ ഏതാനും ഡോക്ടര്‍മാര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഷാങ്ങിന്റെ ചെറുകുടലിന്റെ ഭാഗമെടുത്ത് അതില്‍നിന്ന് കൃത്രിമ യോനി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം. കൃത്രിമ യോനി സാധാരണ അവയവം പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും ധര്‍മ്മമെല്ലാം നിറവേറ്റാന്‍ പര്യാപ്തമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top