ആ​രു​ഷി വ​ധ​ക്കേ​സ്; മാ​താ​പി​താ​ക്ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

ആ​രു​ഷി വ​ധ​ക്കേ​സി​ല്‍ മാ​താ​പി​താ​ക്ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ആ​രു​ഷി ത​ൽ​വാ​റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജേ​ഷ് ത​ല്‍​വാ​റും നു​പു​ര്‍ ത​ല്‍​വാ​റും കു​റ്റ​ക്കാ​ര​ല്ലെ​ന്നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്. സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ട​ത്. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി വി​ധി​ക്കെ​തി​രേ രാ​ജേ​ഷ് ത​ല്‍​വാ​റും നു​പു​ര്‍ ത​ല്‍​വാ​റും ന​ല്‍​കി​യ അ​പ്പീ​ലി​ലാ​യി​രു​ന്നു വി​ധി. 2008 മേ​യ് 16 നാ​ണു നോ​യി​ഡ​യി​ലെ ജ​ല്‍​വാ​യു വി​ഹാ​റി​ല്‍ 14 വ​യ​സു​കാ​രി​യാ​യ ആ​രു​ഷി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ മു​റി​വേ​റ്റാ​യി​രു​ന്നു മ​ര​ണം. പ്ര​തി​യെ​ന്നു സം​ശ​യി​ച്ച ഹേം​രാ​ജി​നെ പി​ന്നീ​ടു വീ​ടി​ന്‍റെ ടെ​റ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ, ആ​രു​ഷി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് 2013 ന​വം​ബ​ര്‍ 26-നാ​ണ് സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച​ത്.

Latest
Widgets Magazine