സീതാലക്ഷ്മി ഇനിയും അതില്‍ നിന്നും പുറത്തുവന്നിട്ടില്ല; അവള്‍ വിഷമത്തിലാണ്; ശ്വേത

ആര്യയുടെ വധുവിനെ തേടിയുള്ള യാത്രയില്‍ അവസാനഘട്ടം വരെ ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് മലയാളിയായ സീതാലക്ഷ്മി. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളും സീതാലക്ഷ്മി തന്നെയാണ്. മത്സരാര്‍ത്ഥികളില്‍ ഒരാളായ ശ്വേത സീതയുടെ അടുത്ത സുഹൃത്തായി മാറിയിരിക്കുകയാണ് പരിപാടിക്ക് ശേഷം ശ്വേത സീതയെ കാണാന്‍ എറണാകുളത്ത് എത്തിയിരുന്നു. എങ്ക വീട്ട് മാപ്പിള്ളൈയെ കുറിച്ച് ശ്വേത ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ സീതയെക്കുറിച്ചും മനസ്സ് തുറന്നു.

ശ്വേതയുടെ വാക്കുകള്‍:

ആര്യയുടെ വീഡിയോ കണ്ട് കൂട്ടുകാരിയാണ് ആദ്യം പറഞ്ഞത്. അവള്‍ അപ്ലൈ ചെയ്‌തെന്നു പറഞ്ഞു. നിനക്കൊന്നും വേറെ ജോലിയില്ലേ എന്ന് അവളോട് ചോദിച്ചു. പിന്നീട് ഞാന്‍ തനിച്ച് പോയി ആരുമറിയാതെ അപ്ലൈ ചെയ്തു. സെലക്ടായി.

മത്സരാര്‍ത്ഥികളില്‍ ശ്രേയ, സീതാലക്ഷ്മി എന്നിവരാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍. ആര്യയെ കിട്ടിയില്ലെങ്കിലും ഇവരെ കിട്ടിയതില്‍ സന്തോഷമുണ്ട്. പരിപാടിക്ക് ശേഷം ഞാന്‍ എറണാകുളത്ത് പോയി അവരോടൊപ്പം അടിച്ചുപൊളിച്ചു.

പ്രണയിക്കുമ്പോള്‍ ഒന്നും നോക്കാറില്ല. വിവാഹമെത്തുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കട്ടെ, അച്ഛനോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് ഒഴിവാകും. ആര്യ ആലോചിച്ചിട്ട് പറയാമെന്നാണ് അവസാനം പറഞ്ഞത്. ആരെയും വേണ്ട എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെയും നാം ബഹുമാനിക്കേണ്ടതുണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് രണ്ടുമാസം പെണ്‍പിള്ളേരുമായി കറങ്ങിയിട്ട് ഇപ്പോള്‍ വേണ്ടെന്ന് പറയുന്നു എന്ന് തോന്നും.

സീതാലക്ഷ്മി വളരെ വിഷമത്തിലാണ്. ആ പരിപാടിയില്‍ നിന്നും അവള്‍ മുക്തയായിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ചില ചിത്രങ്ങള്‍ അവള്‍ പങ്കുവെച്ചെങ്കിലും അത് ഞാന്‍ നല്‍കിയ ചിത്രങ്ങളാണ്. ഞങ്ങളുടെ താത്പര്യ പ്രകാരമാണ് അവള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നത്. ഭ്രാന്താകുമോ എന്ന ഭയമുണ്ടെന്ന് അവള്‍ പറഞ്ഞു. ഒരിക്കല്‍ കൂടി അവളെ കാണാന്‍ പോകണം.

ആര്യയുടെ മനസ്സു കീഴടക്കിയത്  സയേഷ സൈഗാള്‍; ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട് വിജയ് സാറിന് ഇനി ചിത്രങ്ങള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്; എങ്ക വീട്ടു മാപ്പിളൈ മത്സരാര്‍ഥി അബര്‍നദി പറഞ്ഞ കാര്യങ്ങള്‍  ഞെട്ടിക്കുന്നത് ആര്യ തടിതപ്പിയെങ്കിലും എല്ലാം മറന്ന് പിന്മാറാന്‍  പെണ്‍കുട്ടികള്‍ തയാറല്ല; ഒരു തീരുമാനമുണ്ടാകാന്‍ കാത്തിരിക്കുന്നു, ആര്യയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കു ന്നു; നടന്‍ ആര്യ ശരിക്കും പെട്ടുവെന്ന് സോഷ്യല്‍മീഡിയ ആര്യയില്ലാതെ ഇനി ഒരു ജീവിതമില്ലെന്ന് തുറന്നു പറഞ്ഞ് ആര്യയുടെ പെണ്ണ് എന്നു വിശേഷിപ്പിക്കപ്പെട്ട അബര്‍നദി ആര്യയ്ക്ക് ബട്ടണ്‍ തയ്ച്ചുകൊടുക്കുന്ന ടാസ്‌കിലാണ് ഞാന്‍ കലിപ്പായത്; സീതാ ലക്ഷ്മി
Latest
Widgets Magazine