കാലുകള്‍ കൊണ്ട് ആസീം എഴുതി; മുഖ്യമന്ത്രി നമ്മുടെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണം

കോഴിക്കോട് ജില്ലയിലെ വെളിമണ്ണ യുപി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ആസിമിന് കൂടുതല്‍ ദൂരം ഒറ്റയക്ക് സഞ്ചരിക്കാന്‍ കഴിയില്ല. ജന്മനാ കൈകളില്ലാത്ത് ആസീമിന് പക്ഷേ പഠിക്കണം. ഏഴാം ക്ലാസ് പാസായി. എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കണം. അടുത്തുള്ള ഹൈകൂളില്‍ പേകാമെന്ന് വച്ചാല്‍ അത് ഏറെ ദൂരെയാണ്. ഒടുവില്‍ ആസീം ഒരു വഴി കണ്ടെത്തി. മുഖ്യമന്ത്രിക്ക് കത്തെഴുതുക. അങ്ങനെ ജന്മനാ കൈകളില്ലാത്ത ആസീം കാല്‍ വിരലുകള്‍ കൊണ്ട് മുഖ്യമന്ത്രിക്കെഴുതി; സാര്‍ ഞങ്ങളുടെ വെളിമണ്ണ യുപി സ്‌കൂളില്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം. എനിക്ക് തുടര്‍ന്ന് പഠിക്കാനുള്ള അവസരമൊരുക്കണം. കത്തിലെ വരികള്‍ ഏവരുടേയും ഹൃദയത്തെ തൊടുന്നതാണ്. കത്തിന് മറുപടി കാത്തിരിക്കുമ്പോഴാണ് ആസിമിന് മറ്റൊരു മോഹം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ ആവശ്യങ്ങള്‍ പറയണം. ആസിമിന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണയുമായി ഒരു ഗ്രാമം മുഴുവനുണ്ട്. മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യം ഒരുക്കാനായാണ് ഇപ്പോള്‍ ഗ്രാമവാസികളുടെ ശ്രമം. ഹൈസ്‌ക്കൂളിന് സര്‍ക്കാര്‍ പച്ചക്കെടി കാണിച്ചാല്‍ അതിനായുള്ള ഏല്ലാ സൗകര്യങ്ങളും വെളിമണ്ണ ഗ്രാമത്തിലുണ്ട്.

Top