ആഷസില്‍ ഇംഗ്ലണ്ടിനു തകര്‍ച്ചയോടെ തുടക്കം

മൈക്കല്‍ ക്ലാര്‍ക്കിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫോളോ ഓണ്‍ ഭീഷണിയിലാണ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ആയ 481 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിന് 107 റണ്‍സെന്ന നിലയിലാണ്. ലിത്ത് 19ഉം കുക്ക് 22ഉം ബെല്‍ 10ഉം റൂട്ട് ആറും റണ്‍സെടുത്ത് പുറത്തായി. വിമര്‍ശനങ്ങള്‍ക്കിടെ ഓസീസ് ടീമില്‍ തിരിച്ചെത്തിയ സിഡിലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ 143 റണ്‍സെടുത്ത നിയുക്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിന്റെ ഇന്നിംഗ്‌സ് ആണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. വോജസ് 76ഉം ഒമ്പതാമനായിറങ്ങിയ സ്റ്റാര്‍ക്ക് 58 ഉം റണ്‍സെടുത്തു. പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top