ജനങ്ങള്‍ പട്ടികളല്ല,ശ്രീനിവാസനോട് ആഷിക് അബു.അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

കൊച്ചി: സി.പി.എമിന്റെ സന്തത സഹചാരിയായ സംവിധായകന്‍ ആഷിക് അബു നടനും സംവിധായകനും തിരക്കഥകൃത്തുമായ ശ്രീനിവാസന്റെ അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നും അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്ന ശീനിവാസന്റെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് അബു രംഗത്തെത്തിയത്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നത്? ജനങ്ങള്‍ എപ്പോഴും പട്ടികളല്ലെന്ന് അഷിക് അബു ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.’ശ്രീനിയേട്ടന്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെയും, അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവക്കെതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അരാഷ്ട്രീയവാദത്തെ നിരാശയോടെ കാണുന്നു. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നത്? ജനങ്ങള്‍ എപ്പോഴും പട്ടികളല്ല ! കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള്‍ !” എന്നാണ് അഷിക് അബവിന്റെ പോസ്റ്റ്.sreenivasan-ashiq-abu
ആം ആദ്മി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ആരംഭിച്ച സന്ദേശം എന്ന സംവാദപരിപാടിയില്‍ വച്ച് രാഷ്ട്രീയക്കാര്‍ക്കെതിരെ ശ്രീനിവാസന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നും ശ്രീനിവാസന്‍. അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്നായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലയില്ല. അവര്‍ക്ക് എന്തും ചെയ്യാം. പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ പുഞ്ചിരിയോടെ വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തും. അതുവരെ മോഷണം തന്നെയാണ് ഇവരുടെ മെയിന്‍ പണി. തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലമെന്നും ശ്രീനിവാസന്‍ പരിഹസിച്ചു. രാഷ്ട്രീയ കൊലപാതകത്തില്‍ നേതാക്കള്‍ കൊല്ലപ്പെടാറില്ലെന്നും ഇരകളാകുന്നത് പാവപ്പെട്ട അണികളാണെന്നും നേരത്തെ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ശ്രീനിവാസന്റെ പ്രതികരണത്തിനെതിരെ രം

ഇരയായ നടിയ്ക്ക് എതിരെയുള്ള നിലപാടുകൂടിയാണിത്; ലാല്‍ ജോസിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു സെബാസ്റ്റ്യന്‍ പോള്‍ നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ കലാപവും ഉണ്ടാക്കണം. ആര്‍ക്കുവേണ്ടി?താരസംഘടനയിൽ അഞ്ചുപൈസയുടെ ജനാധിപത്യം പോലുമില്ല – ആഷിഖ് അബു നടിമാരെ ഒന്നിപ്പിച്ചത് റിമ കല്ലിങ്കല്‍ !..ബുദ്ധികേന്ദ്രം ആഷിഖ് .വനിതകളുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ നീക്കം സജീവം.ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം ബലാത്സംഗ കവിതയെ തള്ളി..! ഞാന്‍ സ്ത്രീവിരുദ്ധനല്ലെന്ന് ‘പ്രസ്ഥാവന ഇറക്കി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്
Latest
Widgets Magazine