ആര്‍ക്കുവേണ്ടി?താരസംഘടനയിൽ അഞ്ചുപൈസയുടെ ജനാധിപത്യം പോലുമില്ല – ആഷിഖ് അബു

കൊച്ചി: താരസംഘടന അഞ്ചുപൈസയുടെ ജനാധിപത്യം പോലുമില്ലെന്ന വിമര്‍ശനവുമായി ആഷിഖ് അബു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായു ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാത്ത താരസംഘടന അമ്മയുടെ നിലപാടിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പരസ്യവിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തി. പേരിന് പോലും ജനാധിപത്യമില്ലാത്ത സംഘടനകളാണ് ചലച്ചിത്രരംഗത്തുള്ളതെന്നും ആഷിഖ് പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !

നേരത്തെ താര സംഘടനയായ അമ്മക്ക് എതിരെ നടൻ ജോയ് മാത്യുവും രംഗത്ത് വന്നിരുന്നു. .നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ നിലപാടെടുക്കാത്തതിനാലാണ് താരസംഘടനയായ അമ്മയ്ക്കെതിരെ പരോക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത് . അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ. മനസ്സിലായല്ലോ-ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വായിക്കാം
എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു
എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ ‘അമ്മ’ മനസ്സിലായല്ലോ,

ഇരയായ നടിയ്ക്ക് എതിരെയുള്ള നിലപാടുകൂടിയാണിത്; ലാല്‍ ജോസിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു സെബാസ്റ്റ്യന്‍ പോള്‍ നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ കലാപവും ഉണ്ടാക്കണം. നടിമാരെ ഒന്നിപ്പിച്ചത് റിമ കല്ലിങ്കല്‍ !..ബുദ്ധികേന്ദ്രം ആഷിഖ് .വനിതകളുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ നീക്കം സജീവം.ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം ബലാത്സംഗ കവിതയെ തള്ളി..! ഞാന്‍ സ്ത്രീവിരുദ്ധനല്ലെന്ന് ‘പ്രസ്ഥാവന ഇറക്കി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് ജനങ്ങള്‍ പട്ടികളല്ല,ശ്രീനിവാസനോട് ആഷിക് അബു.അരാഷ്ട്രീയവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍
Latest