ഏഷ്യാനെറ്റിന്‍റെ കായല്‍ കൈയേറ്റം; മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പൊരിഞ്ഞ പോര്; ചാനലുകളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ ഏഷ്യാനെറ്റ് ഉന്നതന്‍ രംഗത്ത്??

തോമസ്ചാണ്ടിയുടെ കായല്‍കയ്യേറ്റം മൂന്ന് മാസത്തോളമായി തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയ ചാനലാണ് ഏഷ്യാനെറ്റ്. ഇതിന്റെ ഉടമ തന്നെ വന്‍തോതില്‍ കായല്‍ കൈയേറ്റംനടത്തിവരുന്നതായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസ്സങ്ങളില്‍ പുറത്ത് വന്നത്.മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്പ്പ് ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച് പൊരിഞ്ഞ ചര്‍ച്ചയാണ് നടന്ന് വരുന്നത്. തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെക്കാള്‍ നൂറ്മടങ്ങ് വലിയ കയ്യേറ്റം ഏഷ്യാനെററ് ഉടമ നടത്തിയിട്ടും മിട്ടാതിരിക്കേണ്ടിവരുന്ന ഗതികേടിലാണ് പല മാധ്യമ പ്രവര്‍ത്തകരും.കൈരളിയടക്കം മലയാളത്തിലെപ്രമുഖ മാധ്യമങ്ങളൊന്നും തന്നെ ഇതുസംബന്ധിച്ച് വാര്‍ത്ത ഇതുവരയും പ്രാമുഖ്യത്തോടെ നല്‍കാന്‍ തയ്യാറായിട്ടില്ല.എന്നാല്‍ ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുളില്‍ ഏഷ്യാനെറ്റിന്റെ കായല്‍കൈയ്യേറ്റം വലിയ വാര്‍ത്തയാക്കി. കഴിഞ്ഞ ദിവസ്സം മീഡിയാവണ്‍, പീപ്പിള്‍ ടിവി , മംഗളം എന്നീചാനലുകള്‍ ഏഷ്യാനെറ്റിന്റെ കൈയേറ്റം ചാര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെങ്കിലും പിന്നീട് ഇതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ഏഷ്യാനെറ്റിലെ പ്രമുഖ അവതാരകന്‍ തന്നെ ഈ വാര്‍ത്ത മുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതായാണ് സൂചന ഏഷ്യാനെറ്റ് മേധാവിയുടെ കായല്‍കയ്യേറ്റം മാധ്യമപ്രവര്‍ത്തകരില്‍ കടുത്ത ചേരിതിരിവാണ് സ്ഷ്ടിച്ചിരിക്കുന്നത്. പണം മുടുക്കുന്ന മുതലാളിയുടെ കയ്യേറ്റവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് കണ്ട് ഇളിഭ്യരായിരിക്കുകയാണ്. നാടുമുഴുവനുള്ള കയ്യേറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള നേട്ടോട്ടത്തിലായിരുന്നു ഏഷ്യാനെറ്റ് ലേഖകര്‍. അതെ സമയം ഏഷ്യാനെറ്റ് ചാനല്‍ തലവനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എംപി കുമരകത്ത് കായല്‍ ഭൂമി കൈയേറിയെന്ന് വ്യക്തമായിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും തുടര്‍നടപടി വൈകിപ്പിച്ച് റവന്യു അധികൃതര്‍ ബിജെപി നേതാവിനെ സഹായിക്കുന്നതായും ആരോപണമുണ്ട്. കുമരകം പള്ളിച്ചിറയിലെ ‘നിരാമയ’ റിസോര്‍ട്ട് നിര്‍മാണഘട്ടത്തിലാണ് കായല്‍, തോട്, റോഡ് പുറമ്പോക്കുകള്‍ കൈയേറുന്നതായി സമീപവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. പിന്നീട് ഹൈക്കോടതിയില്‍ കേസും നല്‍കി. ഈ ഘട്ടത്തില്‍ റവന്യൂഅധികൃതര്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി കൈയേറ്റം സ്ഥിരീകരിച്ചു. തുടര്‍ന്ന് 2016 ഒക്ടോബര്‍ 20ന് പുറമ്പോക്ക് കൈയേറിയത് കണ്ടെത്തിയതായി കുമരകം പഞ്ചായത്തിനെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ കത്തിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. റാംസര്‍ സൈറ്റില്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായല്‍ കൈയേറിയെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. പിന്നീട് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി, കൈയേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കാന്‍ കോട്ടയം തഹസില്‍ദാറിനോട് രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഫലത്തില്‍ കൈയേറ്റം വ്യക്തമായി ഒരു വര്‍ഷമായിട്ടും ഒഴിപ്പിക്കല്‍ നടന്നില്ല.രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയ റിട്രീറ്റ് റിസോര്‍ട്ട് നിര്‍മിക്കുന്നത്. 2009 ലാണ് പഞ്ചായത്തില്‍നിന്ന് നിര്‍മാണ അനുമതി വാങ്ങിയത്. എന്നാല്‍ ആദ്യ മൂന്നുവര്‍ഷം കാര്യമായ നിര്‍മാണം നടന്നില്ല. പിന്നീട് വര്‍ഷം തോറും പുതുക്കിയ നിര്‍മാണ അനുമതി വാങ്ങേണ്ടതുണ്ട്. ഇതുണ്ടായിട്ടുണ്ടോ എന്നും ചട്ടങ്ങള്‍ വ്യതിചലിച്ച് നിര്‍മാണം ഉണ്ടോ എന്നും വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

Top