രാജസ്ഥാനില്‍ ജനകീയനായ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദത്തിലേക്ക്;പ്രഖ്യാപനം നടത്തിയത് കെ. സി വേണുഗോപാല്‍

ജയ്പുർ: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ് – അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിലേക്കു മൂന്നാം തവണയും കൈപിടിച്ചുയർത്തിയത്തിൽ കാരണം ഈ ജനകീയത തന്നെ .സംസ്ഥാനത്തു പാർട്ടി വ്യത്യാസങ്ങളില്ലാതെ താഴേത്തട്ടിലെ ജനങ്ങൾക്കുവരെ പ്രാപ്യനായ േനതാവെന്ന പ്രതിഛായ ഗെലോട്ടിനോളം മറ്റാർക്കുമില്ല.എ ഐ സിസി നിരീക്ഷകനായ കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. യുവ നേതാവ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രതീക്ഷിച്ച വൻ വിജയം കോണ്‍ഗ്രസിനു ലഭിക്കാതിരുന്നപ്പോൾത്തന്നെ സച്ചിൻ പൈലറ്റിനെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ സാധ്യതകൾ പലമടങ്ങ് വർധിച്ചിരുന്നു. നിയുക്ത എംഎൽഎമാരിൽ ഭൂരിപക്ഷവും ഗെലോട്ടിനെ അനുകൂലിക്കുന്നവരാണ്. വിമതരായി ജയിച്ച 11 പേരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചു.

യുണൈറ്റഡ് കളേഴ്സ് ഓഫ് രാജസ്ഥാൻ’ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനു മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തപ്പോൾ.

യുണൈറ്റഡ് കളേഴ്സ് ഓഫ് രാജസ്ഥാൻ’ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനു മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തപ്പോൾ.

67 കാരനായ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കുമെന്ന് രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 41 കാരനായ സച്ചിന്‍ പൈലറ്റ് നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്.ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിഷയത്തില്‍ തീരുമാനമായെന്ന സൂചന നല്‍കി രാഹുല്‍ ട്വിറ്ററില്‍ ഗെഹ്‌ലോട്ടിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിൻ പിസിസി പ്രസിഡന്റ് ആയതോടെ പല തലങ്ങളിലും തഴയപ്പെട്ടതായി പരാതിയുണ്ടായിരുന്ന മുതിർന്ന നേതാക്കളും ഗെലോട്ടിനു പിന്തുണയുമായെത്തി. ഇതോടെ ഇരു തലമുറകളെയും ഒന്നിപ്പിക്കുന്ന കണ്ണിയാകാൻ പറ്റിയ മറ്റൊരാളില്ലെന്നു ഹൈക്കമാൻഡിന് ഉറപ്പായി. നാലു മാസത്തിനപ്പുറം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പു നേരിടാൻ സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമായ മുഖമെന്ന വിലയിരുത്തലും ഗെലോട്ടിനു തുണയായി. കാര്യമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ലെന്നതും അനുകൂല ഘടകം.

പരിചയ സമ്പന്നനും മികച്ച ഭരണാധികാരിയുമെന്ന പ്രതിച്ഛായ ബിജെപിയിൽ പോലുമുണ്ട്. വസുന്ധര മാറട്ടെ, ഗെലോട്ട്ജി വരട്ടെ എന്ന മന്ത്രം ഇത്തവണ ബിജെപി അണികൾനിന്നു പോലും ഉയർന്നു. ഗ്രാമീണ മേഖലകളിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ഗെലോട്ട് എന്ന മട്ടായിക്കഴിഞ്ഞിരുന്നു. പുതിയ മുഖമാകും കോൺഗ്രസിനുണ്ടാകുകയെന്നു മുൻപു പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയെ മാറിച്ചിന്തിക്കാൻ ഇതു പ്രേരിപ്പിച്ചിരിക്കുമെന്ന് ഉറപ്പ്.

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിച്ചത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായി ഇന്ന് വീണ്ടും രാഹുല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.കൂടിക്കാഴ്ചയില്‍ തീരുമാനമായതിനെ സൂചിപ്പിച്ച് രാഹുല്‍ ഗെഹ്ട്ടിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ഐക്യത്തിന്റെ വര്‍ണം എന്ന പേരിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.രാഹുലിന്റെ വസതിക്കുമുന്നില്‍ സച്ചിന്‍ പൈലറ്റ് അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേത്തുടര്‍ന്ന് സച്ചിന്‍ മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ സൂചനകള്‍ വന്നിരുന്നു. സച്ചിന്‍ രാജസ്ഥാന്‍ പി.സി.സി അധ്യക്ഷനായി തുടരും.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഇന്നലെ രാത്രി തിരഞ്ഞെടുത്തിരുന്നു. രാത്രി വൈകി ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

Top