രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും!.മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം.സംസ്ഥാനങ്ങളിൽ കനത്ത പോരാട്ടമെന്ന് സര്‍വ്വേ

ന്യുഡൽഹി :രാജസ്ഥാനിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള വസുന്ധര രാജെ സര്‍ക്കാറിനെ തകര്‍ത്ത് കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തുമെന്നാണ് എബിപി ന്യുസ് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നത്.തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പോരാട്ടം കനത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ചാനലുകളും ഏജന്‍സികളും നടത്തിയ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇഞ്ചോടിച്ച് പോരാട്ടമായിരിക്കും വിവിധ സംസ്ഥനങ്ങളില്‍ നടക്കുക എന്നാണ്.

കേവലഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 110 സീറ്റുകളുമായിട്ടായിരിക്കും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുക..വോട്ടി വിഹിതത്തില്‍ കോണ്‍ഗ്രസ്സിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും.45 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് കരസ്ഥാമാക്കുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു. അതേ സമയം ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിക്കും. 84 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങുമ്പോള്‍ മറ്റുപാര്‍ട്ടികള്‍ ആറുസീറ്റുകളില്‍ വിജയിക്കും. വോട്ട് ഷെയര്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ഷെയര്‍ 41 ശത്മാനമായി കുറയും. അതേസമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡ് മധ്യമപ്രദേശ് എന്നിവിടങ്ങളിലും ബിജെപി അധികാരം നേടുമെന്നാണ് സര്‍വ്വേ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശില്‍ ബിജെപി അധികാരം നേടുമെങ്കിലും പാര്‍ട്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറയും. സംസ്ഥാനത്തെ 230 സീറ്റുകളില്‍ 116 എണ്ണത്തില്‍ മാത്രമെ ഇത്തവണ ബിജെപിക്ക് ജയിക്കാനാവു എന്നും സര്‍വ്വേ വ്യക്തമാക്കുന്നു. പതിനഞ്ച് വര്‍ഷമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്. എങ്കിലും മികച്ച പ്രചരണത്തിലുടെ അതിനെ മറികടക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്.congress1

അധികാരം തിരിച്ചുപിടിക്കാനായി ശ്രമം നടത്തുന്ന കോണ്‍ഗ്രസിന് 105 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. മറ്റുപാര്‍ട്ടികള്‍ ഒമ്പത് സീറ്റുകള്‍ കരസ്ഥമാക്കും. കോണ്‍ഗ്രസ് പ്രതികരണം അതേസമയം സര്‍വ്വേ റിപ്പോര്‍ട്ട് കാര്യമാക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ബിജെപി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രതികരണം.

സര്‍ക്കാറിന്റെ അഴിമതികള്‍ തുറന്നു കാട്ടിക്കൊണ്ടുള്ള പ്രചരണവുമായി കോണ്‍ഗ്രസ്സും മുന്നേറിയതോടെ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലായിരുന്നു. ഇതിനെ മറികടക്കാന്‍ പ്രധാനമന്ത്രി ഉള്‍പ്പടേയുള്ള ഉന്നത നേതാക്കളെ സംസ്ഥാനത്ത് പ്രചരണത്തിന് ഇറക്കാനിരിക്കുകയാണ് ബിജെപി. ഒറ്റഘട്ടമായി ഈ മാസം 18നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 മണ്ഡലങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം ഒമ്പതാണ്. വോട്ടെണ്ണല്‍ അടുത്തമാസം 11ന് നടക്കും.

2003 ലാണ് കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. ചത്തീസ്ഗഢിലും ചത്തീസ്ഗഢിലും ബിജെപി അധികാരം തുടരുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ബിജെപി 56 ഉം കോണ്‍ഗ്രസ് 25 സീറ്റുകള്‍ നേടും. കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന പതീക്ഷിക്കുന്ന അജിത് ജോഗിയുടെ പാര്‍ട്ടി ഉള്‍പ്പടെ മറ്റുള്ളവര്‍ നാല് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വ്വ അവകാശപ്പെടുന്നു. ആഗസ്റ്റില്‍ ആഗസ്റ്റില്‍ എ.ബി.പി ന്യൂസ് നടത്തിയ സര്‍വ്വേയില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിക്കുപ്പെടുന്ന അഞ്ച് സംസ്ഥാങ്ങളിലെ നിമയസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പ്രഹരം ആയിരിക്കും എന്നാണ് വിലയിരുത്തൽ .

Top