അശ്വതി ജ്വാലയ്ക്കായി ബിജെപി. സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം . നാളെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച്

കൊച്ചി:സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ സംരക്ഷിക്കാൻ ബിജെപി രംഗത്ത് . അശ്വതി ജ്വാലയ്ക്കായി ബിജെപി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. അശ്വതിക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക, ദാരുണമായി കൊല്ലപ്പെട്ട ലിഗയുടെ കുടുംബത്തിനു നീതി നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നാളെ പൊലീസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അറിയിച്ചു.

അശ്വതി സഹായിക്കാന്‍ ശ്രമിച്ച ലിഗയുടെ സഹോദരിയോടും ഭര്‍ത്താവിനോടും ഡിജിപി മോശമായി പെരുമാറി. ഒരു മാസമായി ഇവര്‍ തലസ്ഥാനത്ത് കിടന്നു കറങ്ങുകയായിരുന്നു. അന്ന് ഇവരെ അവഗണിച്ച സിപിഎമ്മും സര്‍ക്കാരും ജനങ്ങള്‍ എതിരാകുന്നതായി കണ്ടതോടെയാണു സഹായിക്കാനായി മുന്നോട്ടു വന്നത്. ഇതിനു പിന്നാലെ, ലിഗയുടെ ബന്ധുക്കളെ സര്‍ക്കാര്‍ സ്‌നേഹത്തടവറയില്‍ ആക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ലിഗയുടെ ബന്ധുക്കളെ സഹായിക്കുകയും നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ചുപറയുകയും ചെയ്ത അശ്വതി ജ്വാലയെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്.പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ രാജ്യാന്തര തലത്തില്‍ സംസ്ഥാനത്തിനു നാണക്കേട് ഉണ്ടാകില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു.

ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പൊലീസ് വേട്ടയാടുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും കയറിയിറങ്ങുന്നു-അശ്വതി ജ്വാല വേട്ടയാടൽ !..അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പണപ്പിരിവ് നടത്തിയെന്ന് പരാതി കൊടുത്ത കോവളം സ്വദേശി സി.പി.എം പാര്‍ട്ടിക്കാരന്‍..ലിഗയുടെ അന്വേഷണങ്ങളുടെ മുന്‍നിരയില്‍ നിന്നത് അശ്വതി ജ്വാലയോട് സിപിഎമ്മിനും സര്‍ക്കാരിനും വിരോധമായി.. അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതി തെറ്റ്: പിന്തുണയുമായി ലിഗയുടെ സഹോദരി ഇലീസ് വണ്ടിയിടിച്ച് കിടന്നാലും ആരും തിരിഞ്ഞുനോക്കാത്തത്തിന്റെ കാരണം മനസിലായില്ലേ? സഹായിക്കാൻ പോയി അശ്വതി ജ്വാലക്ക് പൊല്ലാപ്പ്.പണപ്പിരിവ് നടത്തിയെന്ന് പരാതി
Latest
Widgets Magazine