അശ്വിന്‍ മുന്നില്‍; കോഹ്ലി പിന്നില്‍

ദുബായ്: ഐസിസി ടെസറ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് സ്ഥാനക്കയറ്റം. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒരു സ്ഥാനെ മെച്ചപ്പെടുത്തി അശ്വിന്‍ അഞ്ചാമതെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ എട്ടുവിക്കറ്റ് നേട്ടമാണ് അശ്വിന് തുണയായത്. അതേസമയം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി മികവുകാട്ടിയ രവീന്ദ്ര ജഡേ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിംഗായ 21ാം സ്ഥാനത്തെത്തി. മറ്റൊരു സ്പിന്നറായ അമിത് മിശ്ര മൂന്ന് സ്ഥാനങ്ങള്‍ കയറി 34ാം സ്ഥാനത്തെത്തി.

ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ആദ്യ ടെസ്റ്റില്‍ തിളങ്ങിയ മുരളി വിജയ് എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തി. ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ആദ്യ ടെസ്റ്റില്‍ വിജയ്‌ക്കൊപ്പം തിളങ്ങിയ പൂജാര അഞ്ചു സ്ഥാനങ്ങള്‍ കയറി 13ാമതെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മോശം ഫോം തുടരുന്ന ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി അഞ്ച് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പതിനാറാമതായി. അജിങ്ക്യാ രഹാനെ മൂന്ന് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 24ാം സ്ഥാനത്താണ്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും പൂജ്യനായി പുറത്തായ ശീഖര്‍ ധവാന്‍ എട്ടു സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 38ാമതാണ്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് രണ്ടാം സ്ഥാനത്തുണ്ട്.

Top