ആതിരയുടെ മതംമാറൽ: സാമൂദായിക സംഘർഷത്തിനു സാധ്യതയെന്നു ഇന്റലിജൻസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊച്ചി: സുഹൃത്തുക്കളുടെ പ്രേരണയാൽ മതംമാറി ആയിഷയായ ആതിര തിരികെ ഹിന്ദുമതത്തിലേയ്ക്കു എത്തിയതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു സംഘർഷ ഭീഷണി ഉയരുന്നതായി റിപ്പോർട്ട്. ആതിരയുടെ മതംമാറ്റത്തിനു പിന്നാലെ ഉരുത്തിരിഞ്ഞ സാഹചര്യം തങ്ങൾക്കു അനുകൂലമാക്കുന്നതിനു ആർഎസ്എസ് രഹസ്യ അജണ്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിവാദമായ ഹാദിയ കേസിന് തൊട്ടുപിന്നാലെ ഇപ്പോൾ ആതിരയുടെ മതം മാറ്റവും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിൽ അഖിലയിൽ നിന്നും ഹാദിയ ആയി മാറിയ പെൺകുട്ടി ഇപ്പോൾ പൊലീസ് സംരക്ഷണയിൽ വൈക്കത്തെ വസതിയിലാണ്. അവർ ഇപ്പോഴും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു.

കാസർഗോഡ് ഉദുമ സ്വദേശി ആതിരയാവട്ടെ ഇപ്പോൾ തിരിച്ച് ഹിന്ദു മതത്തിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്.

തന്നെ നിർബന്ധിച്ചാണ് മതം മാറ്റി ആയിഷയാക്കിയതെന്ന ആതിരയുടെ നിലപാട് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ വീണ്ടും നിലപാട് മാറ്റി തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ലന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചു മടങ്ങുകയാണെന്നുമാണ് പുതിയ നിലപാട്.

ഇങ്ങനെ പല നിലപാടുകൾ മാറ്റി പറയുന്നത് ഇത്തരം സെൻസിറ്റീവ് വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയാണെന്ന അഭിപ്രായം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

ആരും നിർബന്ധിച്ചിട്ടല്ല മതം മാറ്റിയതെങ്കിൽ ഇപ്പോഴത്തെ വിവാദങ്ങളുടെ ഉദ്ദേശം എന്താണെന്ന ചോദ്യവും ഇതിനകം ഉയർന്നു കഴിഞ്ഞു.

ഇരു സംഭവങ്ങളിലും ഇരു വിഭാഗങ്ങളിലെയും ഒരു വിഭാഗം തീവ്രനിലപാടുകാർ പ്രശ്നത്തെ സങ്കീർണ്ണമാക്കാൻ ശ്രമിക്കുന്നതിൽ പൊലീസും ഇപ്പോൾ അതീവ ജാഗ്രതയിലാണ്.

സോഷ്യൽ മീഡിയകളിൽ പ്രകോപനപരമായ പരാമർശങ്ങൾ ഉണ്ടായാൽ കേസെടുക്കുമെന്ന് കർക്കശ നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ.

മതം മാറാന്നോ മുസ്ലിമിനെ വിവാഹം കഴിക്കാനോ ആരും നിർബന്ധിച്ചിട്ടില്ലന്ന് ആതിര വ്യക്തമാക്കി.

തീവ്രവാദ സംഘടനകളിൽ അംഗമാകാനോ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനോ ആരും ആവശ്യപ്പെട്ടിട്ടില്ല. മതം മാറിയശേഷം പോപുലർ ഫ്രണ്ട് ഉൾപ്പെടെ ചിലർ സഹായം ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ നിരവധി മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങൾ കണ്ടാണ് ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടത്.

ഖുർആൻ കൂടുതൽ പഠിച്ചപ്പോൾ ഇസ്ലാമാണ് ശരിയെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് മതം മാറാൻ തീരുമാനിച്ചത്. മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയശേഷം ഹിന്ദു ഹെൽപ്ലൈൻ പ്രവർത്തകരുടെ സഹായത്താൽ സനാതന ധർമത്തെക്കുറിച്ച് വിശദമായി പഠിച്ചതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും ആതിര പറഞ്ഞു.

ഇസ്ലാമിൽ ചേരാൻ പോകുന്നു എന്ന് മാതാപിതാക്കൾക്ക് കത്തെഴുതിവെച്ച ശേഷം ജൂലൈ 10നാണ് ആതിര ഉദുമയിൽ നിന്ന് വീടുവിട്ടത്. രണ്ടാഴ്ചക്കുശേഷം കണ്ണൂരിൽ കണ്ടെത്തുമ്പോൾ മതം മാറി ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു. വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് ആതിരയെ മാതാപിതാക്കൾക്കൊപ്പം വിടാൻ ഹൈകോടതി ഉത്തരവിട്ടത്. ആതിരയുടെ മാതാപിതാക്കളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Top