പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയ അജ്ഞാതയായ യുവതി ആര് ? പുറത്ത് വരുന്നത് കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകളോ

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ വീണ്ടും വില്ലത്തിയായി ഒരു സ്ത്രീ…ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മുഴുവനും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അജ്ഞാതയായ ഒരു സ്ത്രീയെയാണ്. നേരത്തെ പിടിയിലായ മണികണ്ഠനും ഒരു സ്ത്രീയാണ് ക്വട്ടേഷനില്‍ പിന്നില്ലെന്ന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ യുവതിക്കുവേണ്ടിയുള്ള അന്വേഷണം മാധ്യമങ്ങളും വ്യാപിപ്പിക്കുന്നത്.

അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് വെളിപ്പെടുത്തി. നടിയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍ സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തല്‍. സംഭവ ദിവസം നടിയുടെ വാഹനത്തില്‍ കയറിയതിനു പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനി നടിയോട് വെളിപ്പെട്ടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

നടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇക്കാര്യം ആവര്‍ത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട്. എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ലെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു. പള്‍സര്‍ സുനിയുടെ ഈ ഭീഷണിയെപ്പറ്റി മണികണ്ഠന്‍ പറഞ്ഞതിനോട് ചേര്‍ന്നുനില്ക്കുന്ന തരത്തില്‍ നടിയും പൊലീസിന് നേരത്തെ മൊഴി നല്കിയിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഇപ്പോഴും മുഖവിലയ്‌ക്കെടുത്തിട്ടില്ല. നടിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പള്‍സര്‍ സുനിയുണ്ടാക്കിയ കള്ളക്കഥയാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.

അക്രമത്തിനിരയായ നടിയും ഒരു സ്ത്രീയാണ് ഇതിന് പിന്നില്ലെന്ന് പറഞ്ഞതായ ഭാഗ്യലക്ഷ്മിയും വെളിപ്പെടുത്തിയരുന്നു.

Top