ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു: പി.സി ജോർജിനെതിരെ കേസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചും താറടിച്ചും പൊതുജനമധ്യത്തിൽ സംസാരിച്ച പി.സി ജോർജ് എം.എൽഎക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയിരുന്നത്. ഇതിനെതിരെ കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.കോഴിക്കോട്ടെ ഒരു മാധ്യമസ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. കോടതി ഉത്തരവ് കിട്ടിയാൽ ഉടൻ പി. സി ജോർജ്ജിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
ഇതിനിടെ നടിയെയും, സിനിയമിലെ വനിതാ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടി മഞ്ജു വാര്യരെയും അപമാനിക്കുന്ന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി ഇതിനിടെ പി.സി ജോർജും, മകൻ ഷോൺ ജോർജും അനുയായികളും രംഗത്ത് എത്തിയിട്ടുമുണ്ട്. നടിയെയും, മഞ്ജുവാര്യരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളാണ് സംഘം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെയും നിയമനടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Latest
Widgets Magazine