കൊച്ചിയിൽ പൾസർ സുനിലും, സംഘവും പീഡിപ്പിച്ച നടിയുടെ പേര് ഫെയ്സ് ബുക്കിലൂടെ പരസ്യപ്പെടുത്തിയ പെൺ സിനിമ കൂട്ടായ്മ WICC – ക്കെതിരെ നടപടി വേണ്ടെന്ന് പോലീസ്. കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ പായ്ച്ചിറ നവാസ്.

കൊച്ചി:കൊച്ചിയിൽ പ്രശസ്ത മലയാള യുവ സിനിമാ നടിയെ പൾസർ സുനിയും സംഘവും ക്രൂരമായി പീഡിപ്പിച്ചത് പത്ത് മാസങ്ങൾക്കു് മുമ്പാണ്. കേരളത്തിൽ വളരെ വിവാദമുണ്ടാക്കുകയും, പ്രശസ്ത സിനിമാ നടൻ ദിലീപിനെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും, നിരവധി നടീ- നടൻമാരെ പല ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയും, നടിയെ ബോധ്യമാകുന്ന തരത്തിൽ ഭാവനയ്ക്ക്‌ അനുസരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിടുകയും ചെയ്ത പലർക്കെതിരെയും പോലീസ് FIR രജിസ്റ്റർ ചെയ്ത് നടപടിയെടുത്തു. നടൻമാരായ അജു വർഗ്ഗീസ്, ദിലീപ്‌,തിരക്കഥകൃത്ത് SN സ്വാമി, ബിന്ദുകൃഷ്ണ എന്നിവർക്കെതിരെയല്ലാം പോലീസ് കേസെടുത്തു. ഇതിൽ ഒരു പരാതി നൽകിയത് സിനിമയിലെ പുത്തൻ യുവനടിമാരുടെ കൂട്ടായ്മയായ WICC ആയിരുന്നു. എന്നാൽ നടിക്ക് വേണ്ടി സംസാരിച്ച ഇവർ തന്നെ നടിയെ പരസ്യമായി അപമാനിക്കുംവിധം, നടിയുടെ പേര് പ്രസിദ്ധീകരിച്ച് 2017 ജൂൺ 7 ന് ഒരു ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് DGP ലോക് നാഥ് ബഹ്റയ്ക്ക് ആഗസ്റ്റ് രണ്ടിന് പരാതി നൽകുകയും, പരാതിയുടെ ഗൗരവവും, വസ്തുതയും ബോധ്യപ്പെട്ട് DGP, അന്വേഷണത്തിന് ഹൈടെക് ക്രൈം സൈബർ ഏജൻസിയോട് ഉത്തരവിടുകയും ചെയ്തു. ഇതറിഞ്ഞ മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള WICC പിറ്റേ ദിവസം അതായത് ആഗസ്റ്റ് മൂന്നിന് തന്നെ പോസ്റ്റ് പിൻവലിച്ചു.PAYICHIRA-WCC-RTI-1

(WICC – യുടെ പോസ്റ്റിന്റെ പുർണ്ണരൂപം)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Women in Cinema Collective 2017 June 27.
Stop Victimisation of the victim ” അവൾക്കൊപ്പം ”

The press release of the our coIIeague attached below.

പ്രിയപ്പെട്ട സുഹൃതുക്കളെ,

ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേകുറിച്ച് ഇതുവരെ നിങ്ങളോട് പ്രതികരിക്കാതിരുന്നത് ഉയർന്ന പോലീസുദ്യോഗ
സഥൻമാർ എന്നെ സ്നേഹപൂർവം വിലക്കിയത് കൊണ്ടാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ എന്നോട് സൂചിപ്പിച്ചിരുന്നു. ഞാനിതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോൾ മാധ്യമങ്ങളിൽ ഒരുപാട് വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. എന്നത് കൊണ്ടാണ്ട് ഈ കുറിപ്പ് പങ്ക് വെയ്ക്കുന്നത്. ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വരാതിരുന്നപ്പോൾ കേസൊതുക്കി തീർത്തുവെന്ന പ്രചാരണമുണ്ടായിരുന്നു. അത് സത്യമല്ലന്നിപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്.പോലീസിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാൻ സത്യസന്ധമായി പോലിസുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റി വെച്ച് അവിടെ എത്തിയിട്ടുമുണ്ട്.കേസുമായി ബന്ധപ്പെട്ട് പലരുടെയും പേരുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനുമറിയുന്നത് മാധ്യമങ്ങൾ വഴി മാത്രമാണ്.

ആരെയും ശിക്ഷിക്കാനൊ, രക്ഷിക്കാനൊ വേണ്ടി ഞാൻ പോലീസുദ്യോഗസ്ഥരോട് ഒന്നും പങ്ക് വെച്ചിട്ടില്ല. ആരുടെ പേരും ഞാൻ സമൂഹ മാധ്യമങ്ങളിൽ പരാമർശിച്ചിട്ടില്ല. പുറത്ത് വന്ന പേരുകളിൽ ചിലരാണ് ഇതിനു പിന്നിലെന്നു പറയാനുള്ള തെളിവുകൾ എന്റെ കൈവശമില്ല.അവരല്ലന്ന് പറയാനുള്ള തെളിവുകളും എനിക്കില്ല.PAYICHIRA--WCC-RTI-r

ഞാനും, കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു നടൻ പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടു.അത് വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എന്നെ കുറിച്ച് പറഞ്ഞാൽ ആവശ്യമെങ്കിൽ നിയമ നടപടി കൈകൊള്ളേണ്ടിവന്നാൽ അതിനും ഞാൻ തയാറാണ്.

എന്റെ മനസാക്ഷിശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷേ അതിലുമപരി തെറ്റു ചെയ്തവർ നിയമത്തിന്റെ മുന്നിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സത്യം തെളിയണമെന്നാത്മാർത്ഥമായി വിശ്വസിക്കുന്ന ഓരോരുത്തർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു…
നന്ദിയോടെ
( )

താഴെയുള്ള ബ്രായ്ക്കറ്റിൽ നടിയുടെ പേര് WICC വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് പായ്ച്ചിറ നവാസ് പരാതി നൽകിയിരുന്നത്.

എന്നാൽ പരാതി നൽകി നാല് മാസം കഴിഞ്ഞിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാനൊ, FIRരജിസ്റ്റർ ചെയ്യാനൊ, പോലീസ് തയാറാകാത്തതിനാൽ ഇതു സംബന്ധിച്ച് മുഴുവൻ കാര്യങ്ങളുമറിയുന്നതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. അതിനുള്ള മറപടി യും, റിപ്പോർട്ടും ഞെട്ടിക്കുന്നതാണ്. റിപ്പോർട്ടിന്റെ പകർപ്പ് ഇന്ത്യൻ ഹെറാൽഡ് പുറത്ത് വിടുന്നു. റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്
1) 2017 ജൂൺ ഏഴിന് നടിയുടെ പേര് വെച്ച് WICC പോസ്റ്റിട്ടിരുന്നു.

2) 2017 ആഗസ്റ്റ് രണ്ടിന് പായ്ച്ചിറ നവാസ് പരാതിനൽകി. ഇതറിഞ്ഞ് പിറ്റേ ദിവസം തന്നെ പോസ്റ്റ് WICC മാറ്റിക്കളഞ്ഞു.

3) WICC യുടെ ഫെയ്സ്ബുക് പേജിൽ ആരാണ് പോസ്റ്റിട്ടത് എന്ന് കണ്ട്പിടിക്കാൻ കഴിയുന്നില്ല.

4) അന്വേഷണ ഉദ്യോഗസഥർ പീഡനത്തിനിരയായ നടിയോട് ഫോണിലൂടെ കാര്യങ്ങൾ സംസാരിച്ചപ്പോൾ WICC തന്റെ പേര് വെളിപ്പെടുത്തിയതിൽ തനിക്ക് പരാതിയില്ലന്ന് പറഞ്ഞു.

5) ആയതിനാൽ പായ്ച്ചിറ നവാസിന്റെ പരാതിയിൻമേൽ യാതൊരു തുടർനടപടികളും ആവശ്യമില്ല.

എന്നാൽ ഇങ്ങനെയൊരു റിപ്പോർട്ട് പ്രമുഖ യുവനടിമാരെ രക്ഷിക്കുന്നതിനും, നിയമ സംവിധാനത്തെയും, DGP ലോക് നാഥ് ബഹ്റയെയും, സ്ത്രീത്വത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ യഥാർത്ഥ ID യിലും,സ്വന്തം പേരിലും സിനിമാ നടി ജൂനിയർ പാർവതിയെ വിമർശിച്ചതിന്റെ പേരിൽ പാവങ്ങളെ തുടരെ തുടരെ അറസ്റ്റ് ചെയ്യുന്ന പോലീസ് യുവനടിമാരും, സെലിബേറ്റുകളുമായ കൊച്ചമ്മമാർക്ക് മുമ്പിൽ മുട്ട് വിറയ്ക്കുകയാണെന്നും, നിയമം എല്ലാവർക്കും ഒന്നാണെന്നും ഈ റിപ്പോർട്ടിനെതിരെ തൊട്ടടുത്ത ദിവസം കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനും, ജനകീയ വ്യവഹാരിയുമായ പായ്ച്ചിറ നവാസ് ഇന്ത്യൻ ഹെറാൽഡിനെ അറിയിച്ചു.

Top