അട്ടപ്പാടിയില്‍ പോലീസ് പിടികൂടിയ പത്തൊമ്പത് കാരി പെണ്‍വാണിഭ സംഘത്തിന്റെ ഇര; ബംഗ്ലാദേശി പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച പ്രതികളും പിടിയില്‍

പാലക്കാട്: അട്ടപ്പാടി കേന്ദ്രീകരിച്ച് വന്‍ പെണ്‍വാണിസംഘം പോലീസ് വലയില്‍. വിദേശികളുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ എത്തിച്ചാണ് അട്ടപ്പാടി ഊട്ടി റൂട്ടില്‍ പെണ്‍വാണിഭം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ ദിവസം 18 വയസുള്ള ബംഗ്ലാദേശ് യുവതിയെയും മുന്ന് നടത്തിപ്പുകാരെയും പോലീസ് പിടികൂടിയിരുന്നു.

ആവശ്യമായ രേഖകളൊന്നുമില്ലാതെയാണ് യുവതി ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ പെണ്‍വാണിഭ നടത്താന്‍ ഈ കുട്ടിയെ ബാംഗ്ലൂരില്‍ നിന്ന് എത്തിക്കുകയായിരുന്നു. ഊട്ടിയ്ക്കും അട്ടപ്പാടിയ്ക്കുമിടയക്ക് നിരവധി വീടുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് അഗളി സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് നടന്ന അന്വേഷണത്തില്‍ മുന്ന് പേര്‍കൂടി പിടിയിലാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ അഗളിയിലെത്തിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗ്ലദേശില്‍ നിന്ന് പെണ്‍വാണിഭമാഫിയ ഇന്തിയിലേക്കെത്തിച്ച നിരവധി യുവതികളിരൊലാണ് ഈ പെണ്‍കുട്ടി. പത്തോളം ബംഗ്ലദേശി പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ വഴി ഇടപാടുകാരെ കണ്ടെത്തുന്ന സംഘം അട്ടപ്പാടിയില്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ് പതിവ്. നഗരങ്ങള്‍ കേന്ദീകരിച്ചുള്ള സെക്‌സ് മാഫിയകളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷണത്തിലായതോടെ അട്ടപ്പാടി പോലുള്ള ഉള്‍പ്രദേശങ്ങളിലേയ്ക്ക് സംഘം നീങ്ങിയത്.

Top