ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയാക്രമണം; ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം സ്വദേശിയെ മര്‍ദ്ദിച്ചത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയമായ ആക്രമണം. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ജോയ് സക്കറിയയുടെ മകന്‍ ലീ മാക്‌സിനാണ് മര്‍ദനമേറ്റത്. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു ലീ മാക്‌സിനെ ആക്രമിച്ചത്. 13 കാബ്‌സ് ഹൊബാര്‍ട്ടിലെ ഓപ്പറേറ്ററാണ് ലീ മാക്‌സ്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണശാലയില്‍ വെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് ലീ മാക്‌സ് പറഞ്ഞു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മക് ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം.

ഈ സമയത്ത് കൗണ്ടറില്‍ നാല് യുവാക്കളും ഒരു യുവതിയുമടങ്ങുന്ന സംഘം വാഗ്വാദത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ശ്രദ്ധയില്‍പെട്ടു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും കടയില്‍ നിന്നിറങ്ങി കാറിലേക്ക് കയറി. ഈ സമയം കടയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ലീ പറയുന്നു. മര്‍ദനത്തിന് ശേഷം സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. വംശീയ ആക്രമണമാണെന്ന് കാട്ടി ലീ ടാസ്മാനിയന്‍ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. ഏഴ് വര്‍ഷമായി ലീമാക്‌സ് ഹൊബാര്‍ട്ടില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top