രക്ഷിതാക്കള്‍ ഓട്ടോയില്‍ നിന്നിറങ്ങി; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും കൊണ്ട് ഓട്ടോ ഡ്രൈവര്‍ കടന്നുകളഞ്ഞു, മറ്റൊരു സ്ഥലത്തെത്തി പീഡിപ്പിച്ചു  

കത്വ പീഡനം രാജ്യത്തെ പിടിച്ചുലച്ചെങ്കിലും പീഡന പരമ്പര തുടര്‍ന്നുക്കൊണ്ടിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീണ്ടും പീഡനത്തിനിരയായി. ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.മയുര്‍ബഞ്ച് ജില്ലയിലാണ് അക്രമം നടന്നത്.വാര്‍ത്ത ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും ഭയപ്പെടുത്തിയിരിക്കുകയാണ്. രക്ഷിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയത്.ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പേരോ, വയസ്സോ പുറത്തുവിട്ടിട്ടില്ല. തക്കുര്‍മുണ്ട എന്ന സ്ഥലത്തുവെച്ചാണ് പീഡനം നടന്നത്. ഒരു കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു അച്ഛനും മകളും അമ്മയും ഉള്‍പ്പെടെയുള്ളവര്‍.ഓട്ടോയിലാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. സ്ഥലത്തെത്തി ഓട്ടോയില്‍ നിന്ന് രക്ഷിതാക്കള്‍ ഇറങ്ങി നടന്നു. മകളെ അവര്‍ ശ്രദ്ധിച്ചില്ല. പിന്നിലേക്ക് നോക്കുമ്പോഴേക്കും മകളെയും കൊണ്ട് ഓട്ടോ ഡ്രൈവര്‍ കടന്നു കളഞ്ഞിരുന്നു. പാര്‍ക്കിങ് സ്ഥലത്തതുനിന്നാണ് ഇയാള്‍ വണ്ടിയുമായി പോയത്.അടുത്തുള്ള സ്ഥലത്തുവെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആളില്ലാത്ത സ്ഥലത്തുവെച്ച് പരിക്കുകളോടെയാണ് കുട്ടിയെ കിട്ടുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടുകിട്ടിയിട്ടില്ല.

Latest
Widgets Magazine