ആദ്യം അയോധ്യയിൽ ക്ഷേത്രം; പിന്നെ ലക്ഷ്യം താജ്മഹൽ: അജണ്ട വ്യക്തമാക്കി ആർഎസ്എസ്

പൊളിറ്റിക്കൽ ഡെസ്‌ക്

നാഗ്പൂർ: യുപിസർക്കാരിന്റെ അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള അജണ്ട നിശ്ചയിച്ചു നൽകി ആർഎസ്എസ് കേന്ദ്ര നേതൃത്വം. അടുത്ത വർഷം തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നതാണ് സംഘത്തിന്റെ പ്രധാന അജണ്ട. ഇതുകൂടാതെ അടുത്ത രണ്ടു വർഷത്തിനുള്ളിൽ താജ്മഹൽ വഖഫ് ബോർഡിൽ നിന്നു തിരിച്ചു പിടിക്കുന്നതിനും ആർഎസ്എസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നു, ഹിന്ദുക്കളുടെ രക്തമായിരുന്നു എന്ന പ്രചാരണം രാജ്യത്തെല്ലായിടത്തും വ്യാപകമാക്കാനും ആർഎസ്എസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
രാജ്യത്ത് എല്ലാം ഹൈന്ദവ ബിംബങ്ങൾ മാത്രമാകണമെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണം എന്ന അജണ്ട ആദ്യം മുന്നോട്ടു വയ്ക്കുന്നത്. ഇതിനു ശേഷമാവും ആർഎസ്എസ് താജ്മഹലിന്മേൽ കൈവയ്ക്കുന്നത്. ഇതിനു മുന്നോടിയായാണ് ബിജെപി ആർഎസ്എസ് നേതാവ് താജ്മഹലിനെതിരെ രംഗത്ത് എത്തിയതും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനു വിശദീകരണവുമായി രംഗത്ത് എത്തിയതും. ടൂറിസം കേന്ദ്രത്തിന്റെ പട്ടികയിൽ നിന്നു യുപി സർക്കാർ അടുത്തിടെ പുറത്തിറക്കിയ ടൂറിസ്റ്റ് കൈപ്പുസ്തകത്തിൽ നിന്നും താജ്മഹലിന്റെ വിശദാംശങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താജ്മഹലിനെതിരെ വിവാദപരാമർശങ്ങളുമായി ബിജെപി നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.
അടുത്ത മാർച്ച് അവസാനത്തോടെ അയോധ്യയിൽ ബാബറി മജ്‌സിദ് പൊളിച്ചു മാറ്റിയ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വം യുപി സർക്കാരിനും, യോഗി ആദിത്യനാഥിനും നിർദേശം നൽകിയിരിക്കുന്നത്. ഇതിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനും ആർഎസ്എസ് നേതൃത്വം മുഖ്യമന്ത്രിക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മറ്റൊന്നു കൂടി ആർഎസ്എസ് നേതൃത്വം ആവശ്യപ്പെടുന്നു. താജ്മഹൽ യുപി സർക്കാരിന്റെ പൈതൃതപട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. ഈ നിയന്ത്രണം യുപി സർക്കാരിനു വിട്ടു നൽകണമെന്നു ആർഎസ്എസ് നേതൃത്വം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത് വിട്ടു കിട്ടിയാൽ ഉടൻ തന്നെ മുസ്ലീം സമുദായത്തിന്റെ പിടിയിൽ നിന്നും  താജ്മഹലിനെ മോചിപ്പിക്കുന്നതിനാണ് ആർഎസ്എസ് നേതൃത്വത്തിന്റെ പദ്ധതി.
താജ്മഹൽ മുൻപ് ശിവക്ഷേത്രമായിരുന്നു എന്ന പ്രചാരണത്തിനാണ് ആർഎസ്എസ് നേതൃത്വം മുൻതൂക്കം നൽകുന്നത്. ഈ പ്രചാരണം രാജ്യമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഹൈന്ദവ സമൂഹത്തിന്റെ പിൻതുണ ഉറപ്പാക്കുന്നതിനും ആർഎസ്എസ് നേതൃത്വം ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും സഹായവും തേടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top