ബാബാ രാംദേവിന്റെ തട്ടിപ്പുകള്‍ തുറന്നെഴുതി ബൈജു സ്വാമി; പതഞ്ജലിയുടെ പാര്‍ട്ടണര്‍ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്ന പീഡന വീരൻ

യോഗാ ആചാര്യനും സംഘപരിവാറിന്റെ ആത്മീയ ഗുരുവുമായ യോഗാ ഗുരു ബാബാ രാംദോവിനെതിരെ ബൈജു സ്വാമി. മുമ്പും ബൈജു സ്വാമി ബാബാ രാംദേവിനെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോടികളുടെ നികുതി വെട്ടിപ്പാണ് പതഞ്ജലിയിലൂടെ രാംദേവ് നടത്തുന്നതെന്നാണ് ആരോപണം.
ബൈജു സ്വാമിയുടെ കുറിപ്പ്:

ബാബാ രാംദേവ് എന്ന തട്ടിപ്പു സന്യാസിയെ കുറിച്ച് ഞാന്‍ ആണ് കുറച്ചു വര്‍ഷം മുന്‍പ് ആദ്യമായി എഴുതിയത്. ഇയാളുടെ പതഞ്ജലി പോലും ക്രോണി കാപിറ്റല്‍ കമ്പനിയാണ്, ഇയാള്‍ ആരും കണക്കു കൂട്ടാത്ത ലെവലില്‍ സമ്പത്തുണ്ടാക്കി ഗ്രാമ ഗ്രാമങ്ങളില്‍ പോലും സംഘത്തിന്റെ മൂലധനം എത്തിക്കും, അതിലൂടെ രാഷ്ട്രീയ നിയന്ത്രണം ഏറ്റെടുക്കും എന്നെഴുതിയത് ഇപ്പോള്‍ ശെരിയായല്ലോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ഇവന്റെ പാര്‍ട്ണര്‍ ആയ സ്ത്രീ പീഡന കേസിലെ പ്രതിയായ, തട്ടിപ്പു കേസില്‍ ഇന്നും വിചാരണ നേരിടുന്ന വെറും 45 വയസില്‍ 60000 കോടി ഉടമയായ ആചാര്യ ബാലകൃഷ്ണന്‍ പത്തു കൊല്ലം മുന്‍പ് നേപ്പാളില്‍ നിന്നും വണ്ടിക്കൂലി ഇല്ലാതെ ഹരിദ്വാറില്‍ വന്നു ചാടിയ ആളാണെന്നാലോചിക്കണം. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ നികുതി രഹിതമാക്കാന്‍ ആയിരുന്നു പ്രധാനമന്ത്രി പോലും യോഗ എന്ന് പറഞ്ഞു ഒറ്റ കാലില്‍ തലകുത്തി നില്‍ക്കുന്ന പോസ് കാണിച്ചു യോഗ സ്ഥാപനങ്ങള്‍ നികുതി രഹിതമാക്കിയത്. ഇപ്പോള്‍ ഇയാള്‍ ഹോട്ടല്‍ രംഗത്തു കടന്നു.ഇതാ ഇനി വിദ്യാഭ്യാസ മേഖലയില്‍ സ്‌കൂളുകള്‍ തുടങ്ങുന്നു.

ഇപ്പോള്‍ തന്നെ രാജ്യത്തെ ഏറ്റവും വളര്‍ച്ചയുള്ള ഏറ്റവും വലിയ എങഇഏ കമ്പനിയാണ് പതഞ്ജലി.വിറ്റുവരവ് 17000 കോടി ആയിട്ടും ഒരു രൂപ പോലും അയാളില്‍ നിന്നും ആര്‍ക്കും നികുതി കിട്ടുന്നില്ല. യൂണിലിവര്‍,ഐ ടി സി പോകട്ടെ കുടുംബശ്രീ പോലും നികുതികൊടുക്കുമ്പോളാണെന്നോര്‍ക്കണം.പിന്നെ ഇടക്കിടക്ക് മറ്റുള്ളവരുടെ ഉത്പന്നങ്ങളില്‍ കൊടിയ വിഷം എന്നൊക്കെ ഇയാള്‍ കേസുണ്ടാക്കിച്ചു അവര്‍ക്കു അതിഭീമ നഷ്ടം ഉണ്ടാക്കും.

ആദ്യം നെസ്റ്റലിയുടെ മാഗിയെ തകര്‍ത്തു. ഇപ്പോള്‍ കുറെ ആയുര്‍വേദ കമ്പനികളെ ച്യവനപ്രാശം,മറ്റു ഹെല്‍ത് സപ്ലിമെന്റില്‍ സ്റ്റിറോയ്ഡ് എന്ന് പറഞ്ഞു കേസിലാക്കി. ഇയാളുടെ ആയുര്‍വേദ മരുന്നുകളില്‍ മൃഗക്കൊഴുപ്പേന്ന് പണ്ട് വൃന്ദാ കാരട്ട് തന്നെ കേസ് കൊടുത്തിരുന്നു. എന്തായോ എന്തോ? ഞാന്‍ കേട്ടത് ഇയാള്‍ ഗ്രാമീണ ബാങ്കിങ് എന്ന് പറഞ്ഞു സഹാറ മോഡലില്‍ ഇറങ്ങുന്നു അത്രേ. അതായതു ഭാരതീയ യോഗ ബ്‌ളേഡ് അതിന്റെ ഉദ്ദേശം സഹകരണ മേഖലയെ തകര്‍ത് എവിടെ നിന്നോ ഇയാള്‍ക്ക് കിട്ടുന്ന സ്ലാഷ് മണി ഞആക പോലും അറിയാതെ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാനാണ്. അതായതു ഗ്രാമങ്ങളില്‍ സമാന്തര ഭരണകൂടം.

അടുത്ത തലമുറ എങ്ങിനെ ചിന്തക്കണം എന്ന് പോലും ഇവന്റെ പരട്ട യോഗ സ്‌കൂളിലെ സിലബസ് തീരുമാനിക്കും.മനുഷ്യന്റെ സമസ്ത മേഖലകളിലും ഒരു രൂപ പോലും നികുതിയുമില്ലാതെ നിഗൂഢമായി ഒരുത്തന്‍ പതിയെ കടന്നു വരുന്നു.ഇതൊന്നും കേരളത്തില്‍ ആടിനെ പട്ടി കടിച്ചാല്‍ പട്ടിയുടെ പിന്നില്‍ സി ഐ എ എന്ന് പറയുന്ന അതി വിപ്ലവകാരികള്‍ കാണുന്നില്ലേ ആവോ? ഇതിന്റെ വില സമൂഹം നാളെ കൊടുക്കാന്‍ ഇരിക്കുന്നതെ ഉള്ളൂ. ഇവനെ കേരളത്തില്‍ നിന്നും പുറത്താക്കണം എന്ന് പുരോഗമന ചിന്തയുള്ള സഹ മലയാളികളോട് ഞാന്‍ ആവശ്യപ്പെടുന്നു.

Top