പ്രിയ പ്രകാശിന്റെ കണ്ണിറുക്കില്‍ കുടുങ്ങി ബാബു ആന്റണിയും; നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഒറ്റപാട്ടിലെ രംഗത്തോടെ ലോകമെങ്ങും ആരാധകരെ നേടിയ നടിയാണ് പ്രിയാ പ്രകാശ്.എന്നാല്‍ പ്രയ പ്രകാശ് കാരണം കുടുക്കിലായത് ബാബു ആന്റണിയാണ്. പ്രിയാ പ്രകാശിനെക്കുറിച്ച് തന്നോട് കുറേ പത്രക്കാര്‍ വിളിച്ച് ചോദിച്ചത് കണ്ട് താന്‍ അന്തം വിട്ട് പോയെന്ന് താരം പറയുന്നു. പ്രിയാ വാര്യരെ അറിയില്ലെന്ന് പറഞ്ഞാല്‍ മോശമല്ലെ എന്ന് കരുതി ഒന്നും പറഞ്ഞില്ല. പിന്നെ ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോഴാണ് കണ്ണിറുക്കിയും സൈറ്റടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയ ആളിനെ പിടികിട്ടിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. പ്രിയാ വാര്യര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊന്കുന്നവും പൂങ്കുന്നവും പ്രിയ വാരിയരും.
ഒരുപാടു മെസേജുകള്‍ വന്നു ..ബാബു ചേട്ടാ പ്രിയ വാരിയര്‍ നൈബര്‍ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു , ഞാന്‍ ആകെ അന്തംവിട്ടു . ആരാണ് പ്രിയ വാരിയര്‍??. അറിയില്ല എന്ന് പറഞ്ഞാല്‍ എന്നെ അറിയുന്ന ആളാണെകില്‍ മോശമല്ലേ എന്ന് കരുതി ഒരു തരത്തില്‍ തടി തപ്പി.

ഉടനെ ഗൂഗിള്‍ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാരിയര്‍ ഓണ്‍ലൈന്‍ സെന്‍സേഷന്‍ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊന്കുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസേജുകള്‍ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങള്‍ ജനിക്കട്ടെ.

Top