കളവ് പോയ ഉണ്ണീശോയുടെ രൂപം 90 വര്‍ഷത്തിന് ശേഷം തിരിച്ച് കൊടുത്ത് മോഷ്ടാവ്

ന്യൂജേഴ്‌സി: 1930ല്‍ ന്യൂജേഴ്‌സിയിലെ പള്ളിയില്‍ നിന്നും മോഷണം പോയ ഉണ്ണീശോയുടെ രൂപമാണ് തിരികെ ലഭിച്ചിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു പള്ളിയുടെ അഡ്രസ്സില്‍ പാഴ്‌സല്‍ വന്നത്. എവിടെ നിന്നാണ് വന്നതെന്നോ മറ്റുമുള്ള വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ പള്ളി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് വന്ന് പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത് നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഉണ്ണീശോയുടെ രൂപമായിരുന്നു. കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. തന്റെ മുത്തച്ഛന് 1930-ല്‍ ലഭിച്ചതാണ് ഈ രൂപമെന്നും അത് ശരിയായിടത്ത് തിരിച്ചേല്‍പ്പിക്കുന്നുവെന്നുമാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. ഒന്‍പത് പതിറ്റാണ്ടോളം മുമ്പ് നഷ്ടമായ രൂപം തിരിച്ചു കിട്ടിയത് അത്ഭുതവും അനുഗ്രഹവുമായി കാണുന്നുവെന്ന് ന്യൂജേഴ്‌സി പള്ളിവികാരി അലക്‌സ് സന്‍ന്ദോര പറഞ്ഞു.

Latest