ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍

വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നുമാണ് ചോരക്കുഞ്ഞിനെ രതീഷ് കൃഷ്ണന്‍ എന്ന യുവാവ് കണ്ടെത്തിയത്. രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ് രതീഷ്. രാത്രി രതീഷും അനിയനും കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ശാസ്താംകോട്ട ജംഗ്ഷനില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ഇരുവരും ശബ്ദകേട്ട സ്ഥലത്തെത്തിയപ്പോള്‍ ഒരു കൂട്ടം തെരുവ് നായക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. കുട്ടിയെ അവിടെ നിന്ന് രക്ഷിച്ച രതീഷ് ഉടനെതന്നെ പൊലീസിനെ വിളിച്ച്, കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുട്ടിയേ കൊല്ലം അമ്മ തോട്ടിലിലേക്ക് മാറ്റി.

Top