ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജില്ലാ സെക്രട്ടറി അറസ്റ്റിന് വഴങ്ങിയേക്കും.രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടി തീരുമാനം.

കൊച്ചി: കതിരൂര്‍ മനോജ് വധക്കെസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി.കേസില്‍ യുഎപിഎ ചുമത്തിയതും ഹൈക്കോടതി ശരിവെച്ചു.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊല നടത്തിയതിനാല്‍ യുഎപിഎ നിലനില്‍ക്കുമെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ ബോംബേറില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലാത്തതിനാല്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് ജയരാജന്റെ അഭിഭാഷകനായ എംകെ ദാമോദരന്‍ വാദിച്ചത്.ഇത് തള്ളിക്കളഞ്ഞാണ് കോടതി ഉത്തരവ്.ആരും നിയമത്തിനതീതരല്ലെന്നും എല്ലാവര്‍ക്കും നീതി ഒരു പോലെയാണെന്നും കോടതി നിരീക്ഷിച്ചു.പ്രതിയുടെ പദവി കണക്കിലെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു.ജയരാജനല്ലാതെ കതിരൂര്‍ മനോജിനോട് മറ്റാര്‍ക്കും വൈരാഗ്യമുള്ളതായി തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷ നിരസിച്ചതോടെ ഇനി അറസ്റ്റിന് വഴങ്ങാന്‍ തന്നെയാണ് സിപിഎം തീരുമാനം.തലശേരി സാഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ജയരാജനോട് ചോദ്യം ചെയ്യാന്‍ സിബിഐക്ക് മുന്‍പില്‍ ഹാജരാകാന്‍ പാര്‍ട്ടി ആവശ്യപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റ് ചെയ്താല്‍ പ്രതിരോധിക്കേണ്ടെന്നും രാഷ്ട്രീയ പ്രചരണം നടത്താന്‍ അറസ്റ്റിനെ ഉപയോഗിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.ആര്‍എസ്എസ് ഗൂഡാലോചനക്ക് സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.അറസ്റ്റിന് വഴങ്ങുന്നതിനോടൊപ്പം തന്നെ നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

Top