ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ആ വോയ്‌സ് നോട്ടിന് ഇനി പ്രസക്തിയില്ല; നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കുക; വിധു പ്രതാപ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റ വയലനിസ്റ്റ് ബാല ഭാസ്‌കറിനും ഭാര്യയ്ക്കും സുഖം പ്രാപിക്കാന്‍ മലയാളക്കര പ്രാര്‍ത്ഥനയിലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗായകന്‍ വിധു പ്രതാപ് ലൈവില്‍ എത്തിയിരിക്കുന്നു.

വിധു പ്രതാപിന്റെ വാക്കുകള്‍:

അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്. നിരവധി ഗ്രൂപ്പുകളില്‍ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേര്‍ ചോദിക്കുന്നു.

ആ വോയ്‌സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതില്‍ പറഞ്ഞ സര്‍ജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ്. നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാന്‍ വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാര്‍ഥനയാണ് വേണ്ടത്.

Latest
Widgets Magazine