സിപിഎമ്മിന്റെ ഹുങ്ക് എന്റെ നേർക്ക് വേണ്ട;എകെജിക്ക് എതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ടി.ബൽറാം

പാലക്കാട്:എ.കെ.ഗോപാലനെതിരെ പരാമർശം നടത്തി വിവാദത്തിൽപ്പെട്ട വി.ടി.ബൽറാം എംഎൽഎ എ.കെ.ജിക്കെതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന്  പ്രതിികരിച്ചു. തനിക്ക് ജനപിന്തുണയുണ്ടെന്നും ആ കരുത്തിലാണ് മുന്നോട്ടു പോകുന്നതെന്നും പറഞ്ഞ ബൽറാം, സിപിഎമ്മിന്റെ ഹുങ്ക് തന്റെ നേർക്ക് എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

തൃത്താലയിൽ ഇറങ്ങി നടക്കാൻ പൊലീസിന്റെ ആവശ്യമില്ല. ജനപിന്തുണയുണ്ട്, ആ കരുത്തിലാണ് മുന്നോട്ടു പോകുന്നത്. വാക്കിൽ തിരുത്താൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. അതിൽ തനിക്ക് വിരോധമില്ല. വാക്കുകളിൽ വന്ന പിശക് ആവർത്തിക്കേണ്ട എന്നു തന്നെയാണ് തീരുമാനം. പക്ഷെ ആ തിരുത്ത് സിപിഎം പറയേണ്ട. എനിക്ക് എന്റെ ജനങ്ങളും പാർട്ടിയുമുണ്ടെന്നും ബൽറാം പറഞ്ഞു.സിപിഎം നേതാവിനെ വിമർശിച്ചതിന്റെ പേരിൽ തന്റെ മരിച്ചുപോയ അമ്മയെ അടക്കം തെറിവിളിക്കുകയാണെന്നും ബൽറാം പറഞ്ഞു.

Latest