അശ്ലീല സൈറ്റുകള്‍ തിരഞ്ഞാല്‍ ശിവഭജന്‍ കേള്‍ക്കും; പുതിയ ആപ്പുമായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല

ബെംഗളൂരു: പോണ്‍സൈറ്റുകള്‍ക്ക് താഴിടാന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല. അശ്ലീല സൈറ്റുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതില്‍ നിന്ന് തടയിടാന്‍ ബനാറസ് സര്‍വ്വകലാശാല പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നു. ‘ഹര്‍ ഹര്‍ മാധവ്’ എന്ന പേരില്‍ ബനാറസ് സര്‍വകലാശാല പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയും സംഘവുമാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ആപ്പ് അശ്ലീല സൈറ്റുകളെ തടയുന്നതിനോടൊപ്പം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നവരെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കുകകൂടി ചെയ്യുന്നു എന്നതാണ് പ്രത്യേകത.
പുതുതലമുറക്ക് അശ്ലീല സൈറ്റുകളിലുള്ള ആസക്തി തന്നെ അസ്വസ്ഥമാക്കിയെന്നും തുടര്‍ന്ന് ആറു മാസം മുമ്പ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ആപ്പ് ഉണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു ആസ്ഥനമായുള്ള ഒരു സ്ഥാപനവും ആപ്പ് വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളികളായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ഹര്‍ ഹര്‍ മാധവില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഭാവിയില്‍ ഗായത്രി മന്ത്ര, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, രവീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങളും കൂട്ടിച്ചേര്‍ക്കും. ആപ്പ് ഒരു മതസ്ഥര്‍ക്ക് മാത്രമാകില്ല ഉപയോഗിക്കാനാവുക, തീര്‍ത്തും മതേതരവുമായിരിക്കും. മുസ്ലിംങ്ങള്‍ക്കായി അല്ലാഹു അക്ബര്‍, തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആപ്പില്‍ സെറ്റ് ചെയ്യാം. അങ്ങിനെ എല്ലാ മതസ്ഥരുടേയും ഭക്തിഗാനങ്ങളും ഇതില്‍ ഉടന്‍ ചേര്‍ക്കുമെന്നും വിജയ്നാഥ് മിശ്ര പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മനസ്സ് ലക്ഷ്യമാക്കിയാണ് ആപ്പ് തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.എച്ച്.യുയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂറോളജി പ്രഫസറാണ് ഡോ.വിജയ്നാഥ് മിശ്ര. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനോടകം 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്തു. 3800 സൈറ്റുകള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും വിജയ്നാഥ് മിശ്ര പറയുന്നു.

Top