എയര്‍ ഹോസ്റ്റസുമാരുടെ ചിത്രം പകര്‍ത്തിയ യാത്രക്കാരന്‍ അറസറ്റില്‍

മുംബൈ: എയര്‍ ഹോസ്റ്റസുമാരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരെ പോലീസ് പൊക്കി.

എയര്‍ ഹോസ്റ്റസ്മാരില്‍ ഒരാളുടെ പരാതിയെത്തുടര്‍ന്ന് ആഷിം ഭൂമിക് എന്ന മുപ്പത്തിയെട്ടുകാരനാണ് അറസ്റ്റിലായത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്തില്‍ മൂന്നു പേര്‍ എയര്‍ ഹോസ്റ്റസുമാരുടെ ചിത്രം പകര്‍ത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് അവരെ വിലക്കാന്‍ ശ്രമിച്ചെങ്കിലും, അവര്‍ ചിത്രമെടുക്കുന്നതു തുടരുകയായിരുന്നു. അതേത്തുടര്‍ന്ന് എയര്‍ഹോസ്റ്റസുമാര്‍ പൈലറ്റിനോട് പരാതിപ്പെട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോളിലും വിവരമറിയിച്ചു. ക്രൂ മെമ്പേഴ്‌സ്, ചിത്രം പകര്‍ത്തിയ ഫോണുകള്‍ പിടിച്ചെടുത്തു. വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടി കൂടുകയായിരുന്നു. ഇടയില്‍ ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഒരു സഹയാത്രികന്‍ പറഞ്ഞു.

കൊല്‍ക്കത്തമുംബൈ ഇന്‍ഡിഗോ 6E 326 വിമാനത്തിലായിരുന്നു സംഭവം. ഐ.പി.സി. 354 പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വീരേന്ദ്ര മിശ്ര പറഞ്ഞു.

Top