സത്യസന്ധര്‍ക്ക് വായ്പ: പുതുക്കിയ വായ്പ നയവുമായി പൊതുമേഖലാ ബാങ്കുകള്‍; കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പരിഗണന

ന്യൂഡല്‍ഹി: സത്യസന്ധര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്ന രീതിയില്‍ വായ്പാ നയത്തില്‍ മാറ്റം വരുത്താന്‍ പ1തുമേഖലാ ബാങ്കുകള്‍. എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതില്‍ കൃത്യത കാണിക്കുന്നവര്‍്കകാണ് പരിഗണന ലഭിക്കുക. ഇവര്‍ക്ക് വീണ്ടും വായ്പ ലഭിക്കുന്നത് എളുപ്പത്തിലാക്കും. നടപടി ക്രമങ്ങള്‍ കൊണ്ടുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനാണ് തീരുമാനം.

പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഈ മാസം 31ന് മുമ്പായി 88,139 കോടി രൂപ നല്‍കാന്‍ തീരുമാനമായതായി സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി. ഇതോടൊപ്പം ബാങ്കിങ് മേഖലയില്‍ പുതിയ പരിഷ്‌കാര നടപടികള്‍ കൂടി കൈകൊണ്ടതായും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എട്ട് ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ളത്. വലിയ തുക വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് കേന്ദ്ര മന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. വായ്പകള്‍ തിരിച്ചടക്കാത്തവര്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.

ദുരിതാശ്വാസം കൊള്ളയടിക്കാന്‍ ബാങ്കിന്റെ ശ്രമം; കുത്തിന് പിടിച്ച് തഹസില്‍ദാറുടെ നടപടി; ജനപക്ഷത്ത് നിന്ന ഉദ്യോഗസ്ഥന് എങ്ങും കയ്യടി രാജ്യത്തെ ബാങ്കുകളില്‍ 11,302 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നു; മരിച്ചു പോയവരുടെയായിരിക്കാമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ്: നീരവ് മോദി രാജ്യം വിട്ടു; ജാമ്യചീട്ടില്ലാതെ വായ്പ എടുക്കാന്‍ ശ്രമിച്ചത് കുടുക്കായി നൂറു വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു ബാങ്കിന്‍റെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ പുറത്തായി; അമ്പരന്ന് ജനങ്ങള്‍ ഏരുവേശിയില്‍ കോണ്‍ഗ്രസ് നിര്‍ജീവം; സഹകരണ ബാങ്ക് ഭരണം ഇടതിന്
Latest
Widgets Magazine