നോട്ട് നിരോധനം വെറും പ്രഹസനം ആയിരുന്നോ? 10 കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു

പത്ത് കോടി രൂപയുടെ അസാധു നോട്ടാണ് കായംകുളത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്. കാറിൽ കൈമാറുന്നതിനിടെയാണ് നോട്ട് പിടിച്ചെടുത്തത്.

ആദ്യം രണ്ടു പേരെയും പിന്നീട് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായംകുളം സിഐയുടെ നേതൃത്തിലാണ് അസാധുനോട്ട് പിടികൂടിയത്. അതേസമയം നോട്ട് എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല.

ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

രാജ്യത്തെ കണക്കില്ലാത്ത കള്ളപ്പണം ഇല്ലായ്മ ചെയ്യുന്നതിനും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമായിട്ടാണ് 2016 നവംബർ 8ന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത്.

എന്നാൽ ഇത് നടപ്പാക്കു ഒരു വർഷം പൂർത്തിയാക്കാൻ പോകുമ്പോഴും നിരോധിച്ച നനോട്ടുകൾ സുലഭമായി ലഭിക്കുന്നതായാണ് വിവരങ്ങൾ.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. കോയമ്പത്തൂരിൽ നിന്നാണ് പണം കിട്ടിയതെന്നാണ് ഇവർ പറയുന്നത്.

പണം ഇവിടെ ഏൽപ്പിക്കാൻ മാത്രമാണ് പറഞ്ഞതെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അറിയില്ലെന്നുും ഇവർ പറയുന്നു.

അടുത്തിടെ ചേർത്തലയിൽ നിന്ന് അസാധു നോട്ട് പിടികൂടിയിരുന്നു. ഈ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

Top