ദിലീപിന് എതിരെ ‘നിർണായക തെളിവുകളുമായി ലിബർട്ടി ബഷീർ

കൊച്ചി:  കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ലിബര്‍ട്ടി ബഷീര്‍. കേസുമായി ബന്ധപ്പെട്ട് ബഷീറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ആലുവ പോലീസ് ക്ലബിലാണ് മൊഴിയെടുപ്പ് നടന്നത്.

കേസുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി. ദിലീപിന്റെ കുടുംബ ബന്ധത്തെ കുറിച്ച്‌ അറിയാവുന്ന കാര്യങ്ങളും കൈമാറിയിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള തര്‍ക്ക വിഷയത്തെ കുറിച്ചുള്ള കാര്യങ്ങളും അറിയിച്ചുവെന്ന് ലിബര്‍ട്ടി വ്യക്തമാക്കി.അതേസമയം, ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ടുവെന്നും ഈ സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചനയാണ് ദിലീപിനെതിരെ പോലീസ് ആരോപിക്കുന്നതെന്നും നടിയുടെ നഗ്ന ചിത്രം ആവശ്യപ്പെട്ടുവെന്ന കേസ് മാത്രമാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്.
Latest
Widgets Magazine