ബവാന ഫാക്ടറി തീ പിടുത്തം: തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ; മുഖ്യമന്ത്രി കേജരിവാള്‍ മാപ്പ് പറയണം – ഡല്ഹി മേയര്‍

ന്യൂ ഡല്‍ഹി: ഇന്നലെ ഡല്‍ഹി ബവാനയിലെ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തെ സംബന്ധിച്ച് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മാപ്പ് പറയണം എന്നും ഡല്‍ഹി മേയര്‍ പ്രീതി അഗര്‍വാള്‍.
ബവാന സംഭവത്തെ കുറിച്ച് തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് വീഡിയോയില്‍ ഉള്ളത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും കേജരിവാള്‍ മാപ്പ് പറയണം എന്നും പ്രീതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
കൂടെയുള്ളവരോട്‌ സംഭവത്തെ പറ്റി അന്വേഷിക്കുകയായിരുന്നു താനെന്നും ഇങ്ങനെയൊരു നിര്‍ഭാഗ്യകരമായ സംഭവം നടന്നതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാന്‍ നിര്‍വാഹമില്ലെന്നുമാണ് പറഞ്ഞതെന്ന് മേയര്‍ പറഞ്ഞു.

ഫാക്ടറി ലൈസന്‍സ് നമ്മുടെ കയ്യില്‍ ഉണ്ട്. നമ്മള്‍ ഇപ്പോള്‍ ഇതിനെതിരായി ഒന്നും സംസാരിക്കാന്‍ പാടില്ല എന്നായിരുന്നു മേയര്‍ കൂടെയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ വീഡിയോ ആണ് വിവാദമായത്.

തീപ്പിടിത്തമുണ്ടായ കെട്ടിടം നില്‍ക്കുന്നത് ഡല്‍ഹി സര്‍ക്കാരിന്‍റെ അധീനപ്രദേശത്താണ്. ഡല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ആണ് ഇതിനായി സ്ഥലം അനുവദിച്ചു നല്‍കിയത് എന്ന് മേയര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ബവാനയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 17 മരിച്ചിരുന്നു. നേരത്തേ കമല മില്‍സ് ദുരന്തത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലെ അഗ്നിശമന സേനാവിഭാഗം നടത്തിയ അന്വേഷണത്തില്‍ തിരക്കേറിയ പല തെരുവുകളിലും അഗ്നിസുരക്ഷാ ഉപകരണങ്ങളോ അതിനുള്ള മറ്റു സംവിധാനങ്ങളോ ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

 

 

Latest
Widgets Magazine