തുട കാണിച്ചതിന് അറസ്റ്റ് ചെയ്‌തെന്ന് ബിബിസി വാര്‍ത്ത; ലോകരാജ്യങ്ങളില്‍ നാണം കെട്ട് ഇന്ത്യ

ശബരിമല വിവാദത്തില്‍ മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് രഹന ഫാത്തിമയ അറസ്റ്റ് ചെയ്തതിനെക്കിറിച്ച് ബിബിസി വാര്‍ത്ത ലോക രാജ്യങ്ങളില്‍ ചര്‍ച്ചയാകുന്നു. തുട കാണിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്‌റ്റെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തിനാകെ നാണക്കേടായിരിക്കുകയാണ്. പാശ്ചാത്യര്‍ സ്വഭാവികമായി ധരിക്കുന്ന വസ്ത്രം പോലും കാല്‍വണ്ണ കാണുന്നതായതില്‍ പലരും വാര്‍ത്ത കേട്ടട് അത്ഭുതം കൂറുകയാണ്.

അറസ്റ്റ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ് പുറത്തു വിടുന്ന വാര്‍ത്ത ആണെങ്കിലും വാര്‍ത്തയുടെ ലിങ്ക് ഫേസ്ബുക്ക് പേജില്‍ ഇട്ട ബിബിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാരുടെ പ്രതികരണങ്ങള്‍ എത്തുകയാണ്. പ്രതിഷേധക്കാര്‍ ബിബിസി പേജില്‍ പൊങ്കാല ഇടുകയാണ്. ഇതോടെ ശബരിമല വിഷയം ബ്രിട്ടണിലും ചര്‍ച്ചയായി. അറസ്റ്റ് നടന്നത് പിണറായി ഗവണ്‍മെന്റിന്റെ പിടിപ്പുകേടാണെന്ന് വാദിക്കുന്നവര്‍ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാഭാവികമായും ഇന്ത്യന്‍ വംശജരാണ് കമന്റുകളുമായി എത്തുന്നതെങ്കിലും ബ്രിട്ടീഷുകാരുടെ കമന്റുകള്‍ക്കും കുറവില്ല. ശബരിമലയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ബിബിസി വായനക്കാര്‍ സ്വാഭാവികമായും രഹ്ന ഫാതിമക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിബിസി ഡല്‍ഹി ലേഖിക ഗീത പാണ്ഡേ ആയതിനാല്‍ ശബരിമലയിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള പക്ഷപാതം പിടിച്ചുള്ള റിപ്പോര്‍ട്ടാണ് ഇതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

രണ്ട് വിഭാഗങ്ങള്‍ ഉണ്ടായതോടെ ചേരിതിരിഞ്ഞു വായനക്കാര്‍ വാഗ്വാദം തുടങ്ങിക്കഴിഞ്ഞു. ബിബിസിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകള്‍. ഇതില്‍ മലയാളികളായ അയ്യപ്പ ഭക്തരും ഉണ്ട്. രഹ്ന ഫാത്തിമ അറസ്റ്റില്‍ ആയതും തുടര്‍ന്ന് ജയിലില്‍ എത്തിയതും കഴിഞ്ഞ ദിവസമാണ് ബിബിസി ഏറ്റെടുത്തത്.

അയ്യപ്പ വേഷത്തില്‍ നഗ്നത തോന്നിപ്പിക്കും വിധം ഫോട്ടോയെടുത്തു സമൂഹ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍പ് പൊലീസ് സഹായത്തോടെ രഹ്ന ഫാത്തിമ സന്നിധാനം വരെ എത്തിയ കാര്യവും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്. കേസിനെ തുടര്‍ന്ന് 32 കാരിയായ രഹ്നയെ ജോലി സ്ഥലത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജയിലില്‍ അടക്കുക ആയിരുന്നു എന്നുമാണ് രഹ്നയുടെ സുഹൃത്തായ എസ് എ ആരതിയെ ഉദ്ദരിച്ച് ബിബിസി വ്യക്തമാക്കുന്നത്.

Top