ബിബിസി ടൂവിലെ പരിപാടി കണ്ട് ജനങ്ങള്‍ ഞെട്ടി; കിടപ്പറ രംഗവും നഗ്നതാ പ്രദര്‍ശനവും മാത്രം

ബിബിസി ചാനല്‍ അശ്ലീല പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് ജനശ്രദ്ധ പിടിച്ചു പറ്റുന്നു. ബിബിസി ടൂ ചാനലാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. ചാനല്‍ ചരിത്രപ്രാധാന്യമുള്ള സീരിയല്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. പരിപാടിയില്‍ ചരിത്രപ്രാധാന്യത്തേക്കാളും ശ്രദ്ധേയമായത് നായികാനായകന്മാരുടെ കിടപ്പറ രംഗവും നഗ്‌നതാ പ്രദര്‍ശനവുമായിരുന്നു.

രാത്രി പ്രൈംടൈമിലാണ് ചാനല്‍ സെക്സ് ചിത്രം പ്രദര്‍ശിപ്പിച്ച് ഞെട്ടിച്ചത്. സെക്സ് സീനുകളും കുളിസീനും സ്വവര്‍ഗ ലൈംഗികതയും കുത്തിനിറച്ച ചിത്രമായിരുന്നു ഇന്നലെ രാത്രി 9.30ന് സംപ്രേഷണം ചെയ്തത്. ദൃശ്യങ്ങള്‍ക്കൊപ്പം പരമ്പരയില്‍ ഉപയോഗിച്ച ഡയലോഗും അശ്ലീലമായിരുന്നു.

ഡയലോഗിലും ലൈംഗികതയുടെ അതിപ്രസരം ഉണ്ടായിരുന്നതിനാല്‍ ഇതിനെ പോണ്‍ വീഡിയോ എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നായിരുന്നു സോഷ്യല്‍മീഡിയ പ്രതികരണം. പത്ത് ഭാഗങ്ങളുളള സീരിയലിലെ പ്രഥമ എപ്പിസോഡായിരുന്നു ഇന്നലെ സംപ്രേഷണം ചെയ്തത്.

Latest