ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ബിസിസിഐ; തിരിച്ചെടുക്കില്ല; അപ്പീല്‍ നല്‍കും

മുംബൈ: ഒത്തുകളി വിവാദത്തില്‍ നിന്നും മുക്തനായി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന മലയാളി താരം ശ്രീശാന്തിന് തിരിച്ചടി. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകും.ശ്രീശാന്ത് ഒത്തുകളിച്ചതായി ബോധ്യമുണ്ടെന്നാണ് ബിസിസിഐ വാദം. ഇതേതുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ.അപ്പീൽ നൽകരുതെന്ന വൈസ് പ്രസിഡന്റ് ടി.സി.മാത്യു ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾക്കു വിരുദ്ധമാണിത്. സിംഗിൾ ജഡ്ജിയുടെ ഉത്തരവു വിശദമായി പഠിച്ചശേഷമാണു ബിസിസിഐയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാൽ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഹൈക്കോടതിയുടെ ഉത്തരവ് ബി.സി.സി.ഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്ബോള്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പട്യാല സെഷന്‍സ് കോടതി മലയാളി താരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഐപിഎൽ ഒത്തുകളി വിവാദത്തെത്തുടർന്നു മലയാളി ബോളർ എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നീക്കം. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ചാണു ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണു ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. വാതുവയ്പിൽ ശ്രീശാന്തിനെ ബന്ധിപ്പിക്കാൻ തെളിവില്ലെന്നു വിലയിരുത്തിയാണു കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ആജീവനാന്ത വിലക്കും ശിക്ഷാനടപടിയും റദ്ദാക്കി ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top