വേങ്ങറയില്‍ ബിഡിജെഎസ് ബിജെപിക്ക് ഒപ്പമില്ല; എന്‍ഡിഎ കണ്‍വെന്‍ഷനില്‍ തുഷാർ നിന്നും വിട്ടുനില്‍ക്കും

മലപ്പുറം: ബിഡിജെഎസ് – ബിജെപി സഖ്യത്തിന് വിള്ളലേല്‍ക്കുന്നു. തങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലാ എന്ന ബിഡിജെഎസ് നേതാക്കളുടെ പരാതി വളരെ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കൂടാതെ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി ഈ കൂട്ടുകെട്ടിനെ തള്ളിപ്പറഞ്ഞിട്ടും ഉണ്ടായിരുന്നു. ഇപ്പോള്‍ വേങ്ങറ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ പരസ്യമാകുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയോജക മണ്ഡലത്തില്‍ ബിജെപിക്കൊപ്പം പ്രചാരണത്തിനിറങ്ങാന്‍ മടിച്ച് നില്‍ക്കുകയാണ് ബിഡിജെഎസ്. ഇന്ന് നടക്കുന്ന എന്‍ഡിഎ കണ്‍വന്‍ഷനില്‍ ബിഡിജെഎസ് നേതാക്കള്‍ പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

മുന്നണിയില്‍ കടുത്ത അവഗണനയാണ് തങ്ങള്‍ നേരിടുന്നതെന്ന ആക്ഷേപമാണ് ബിഡിജെഎസ് നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തേ തന്നെ ബിഡിജെഎസിന് അര്‍ഹമായ പരിഗണന എന്‍ഡിഎ യില്‍ ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തിയിരുന്നു.ഇന്ന് രാവിലെ 11 മണിക്കാണ് എന്‍ഡിഎയുടെ കണ്‍വന്‍ഷന്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ ബിഡിജെഎസ് ജില്ല നേതാക്കളായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പങ്കെടുക്കേണ്ടെന്നാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top