കേരളത്തില്‍ സഖ്യത്തിന് കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം വേണം,ബിജെപി അധ്യക്ഷന് മുന്‍പില്‍ ഉപാധി വച്ച് തുഷാര്‍ വെള്ളാപ്പള്ളി,ആവശ്യം തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് അമിത് ഷാ.

ഡല്‍ഹി:കേരളത്തില്‍ സഖ്യം വേണമെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കണമെന്ന് ബിഡിജെഎസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചന.ഡല്‍ഹിയില്‍ ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഈ ആവശ്യം ഉന്നയിച്ചതായി കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും സീറ്റുകളുടേയും കേന്ദ്രമന്ത്രിസ്ഥാനത്തിന്റേയും കാര്യത്തില്‍ തീരുമാനമായാല്‍ സഖ്യമാകാമെന്നുമാണ്തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞതത്രെ.എന്നാല്‍ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേന്ദ്രമന്ത്രിസ്ഥാനം എന്ന വെള്ളാപ്പള്ളിയുടേയും കൂരുടേയും ആവശ്യം പരിഗണിക്കാനാകൂ എന്ന് അമിത്ഷാ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായാണ് സൂചന.തുഷാര്‍-അമിത്ഷാ കൂടിക്കാഴ്ചക്ക്മുന്‍പ് കുമ്മനം രാജശേഖരനും ബിജെപി അധ്യക്ഷനും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്ന് തന്നെ സഖ്യകാര്യത്തില്‍ ഏതാണ്ട് ഒരു ധാരണയില്‍ ഇരു പാര്‍ട്ടികളും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Top