രണ്ടാം നില സുരക്ഷിതമല്ല..ഫ്ലാറ്റിന്റെ അടിത്തറ ഭൂമിയില്‍ തന്നെയാണ്

കൊച്ചി:രണ്ടാം നിലാസുരക്ഷിതമെന്നുള്ള ചിന്തയിൽ ഇരിക്കരുത് .സർക്കാർ ,അധികൃതർ പറയുന്ന മുൻകരുതലുകൾ എടുക്കുകയും സേഫായ സ്ഥലത്തേക്ക് പോവുക .ഫ്ലാറ്റിന്റെ അടിത്തറ ഭൂമിയില്‍ തന്നെയാണ്.ദുരന്ത പ്രദേശത്തെ ഫ്ലാറ്റ്, രണ്ടുനില വീട് വാസികളോട് വെള്ളം ഉയരുന്നു എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ദയവു ചെയ്തു പാലിക്കുക. ഞങ്ങള്‍ മുകളിലാണ് പ്രശ്നമില്ല എന്ന നിലയില്‍ ‘മഴയും ആസ്വദിച്ചു ‘ ഇരിക്കരുത് . കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം ആസ്വാദനം നടത്തിയവര്‍ എല്ലാം ഇന്ന് സഹായത്തിനു വിളിക്കുന്നവരുടെ ലിസ്റ്റില്‍ ഉണ്ട് . അത് റെസ്ക്യൂ പണിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.ഓര്‍ക്കുക വെള്ളം ഉയരുകയാണ് ഫ്ലാറ്റിന്റെ അടിത്തറ ഭൂമിയില്‍ തന്നെയാണ് . സഹകരിക്കുക . സേഫ് ആകുക

Latest
Widgets Magazine