ബീഫ് കാൻസറിനു കാരണമാകും: ഞെട്ടിക്കുന്ന പഠനവിവരം പുറത്ത്

സ്വന്തം ലേഖകൻ

ലണ്ടൻ: ക്യാൻസറിന്റെ യഥാർത്ഥ കാരണം ആധികാരികമായി കണ്ടെത്താനായിട്ടില്ല. എങ്കിലും ചിലതരം ഭക്ഷണങ്ങളും മോശം ജീവിതശൈലിയുമൊക്കെ ക്യാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയിട്ടുണ്ട്. ദിവസവും ബീഫ് കഴിച്ചാൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ദിവസവും ബീഫ് കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാൻസർ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കും. ദിവസവും ബീഫ് കഴിച്ചുതുടങ്ങി, വർഷങ്ങൾക്കകം തന്നെ ക്യാൻസർ പിടികൂടാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബീഫ് പോലെ തന്നെ സംസ്‌ക്കരിച്ച മാംസവിഭവങ്ങളും അപകടകരമാണെന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ അപകടസാധ്യത ഒഴിവാക്കാൻ, ദിവസവും ബീഫ് അല്ലെങ്കിൽ സംസ്‌ക്കരിച്ച മാംസവിഭവങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നൽകുന്നത്.

Latest
Widgets Magazine