Connect with us

National

ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഏഴ് ദളിതര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published

on

beef-controversy

അഹമ്മദാബാദ്: ബീഫിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഏഴ് ദളിത് യുവാക്കള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.

കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്കോട്ടില്‍ രണ്ടു ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അഗ്നിക്കിരയാക്കുകയും ജാംനഗറില്‍ ഒരു ബസ് ആക്രമിക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം രാജ്കോട്ടിനെയും പോര്‍ബന്ദറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുമെന്റ് അന്വേഷിക്കുമെന്നും ആക്രമണത്തിന് ഇരയായവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.

പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞയാഴ്ച്ച കാറിനോട് ചേര്‍ത്തു കെട്ടി യുവാക്കളെ മര്‍ദ്ദനത്തിനിരയാക്കിയത്. അഹമ്മദാബാദിനു സമീപം ഗിര്‍ സോംനാഥിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് ആക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് ഗോവധം നടത്തിയതെന്നും പശുത്തോല്‍ ലഭിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാല്‍ തങ്ങള്‍ ഗോവധം നടത്തിയില്ലെന്നും നിയമപരമായാണ് പശുത്തോല്‍ കടത്തുന്നതെന്ന മറുപടി ഇവര്‍ നല്‍കുന്നുണ്ടെങ്കിലും ഇവരെ നഗ്നരാക്കി കാറിനോട് ചേര്‍ത്തുകെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

National

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

Published

on

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണ പരമ്പരയ്ക്ക് പിന്നില്‍ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരുടെ പങ്ക് പുറത്ത്. ഇവരുടെ കുടുംബ ഫാക്ടറിയിലാണ് ബോംബ് നിര്‍മ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ രണ്ട് സഹോദരങ്ങളും ചാവേറായി പൊട്ടിത്തെറിച്ചു.

ബോംബുസ്‌ഫോടനങ്ങള്‍ക്ക് നിമിഷങ്ങള്‍ക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശ്രീലങ്കന്‍ ഇന്റലിജന്‍സിനാണ് വിവരങ്ങള്‍ ലഭിച്ചത്. ഒരു ചാവേര്‍ ബോംബറുടെ ക്‌ളോസപ്പ് ദൃശ്യങ്ങള്‍ കിട്ടിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ കത്തീഡ്രലിലേക്ക് തോളത്തൊരു ബാഗുമായി വളരെ ലാഘവത്തോടെ തന്നെ നടന്നു കയറവേ അയാള്‍ അവിടെ നിന്ന ഒരു പിഞ്ചു കുഞ്ഞിന്റെ തലമുടിയില്‍ തഴുകുക പോലും ചെയ്തു.

നേരെ പള്ളിക്കകത്തു ചെന്ന് തന്റെ ബാഗില്‍ നിറച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ട്രിഗര്‍ ചെയ്ത അയാള്‍ ചിന്നിച്ചിതറിച്ചത് അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന നിരപരാധികളായ 67 വിശ്വാസികളെയായിരുന്നു. ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ്. ആ കുടുംബത്തിലെ മക്കളാണ് ചാവേറായി പൊട്ടിത്തെറിച്ച ഏഴംഗ സംഘത്തിലെ രണ്ടു പേര്‍. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്നിങ്ങനെയായിരുന്നു ആ സഹോദരന്മാരുടെ പേരുകള്‍.

'Family of Hate' behind the Colombo Bombings Srilanka

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്തു. പക്ഷെ, അവര്‍ക്ക് പിടി കൊടുക്കാന്‍ മനസ്സില്ലാതെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബിനെ ട്രിഗര്‍ ചെയ്തു. സ്ഫോടനത്തില്‍, ഫാത്തിമ, അവരുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ്, മൂന്ന് കുട്ടികള്‍, അവരെ അന്വേഷിച്ചു ചെന്ന പൊലീസ് ഇന്‍സ്പെക്ടര്‍, രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു.

കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിര്‍മാണ ഫാക്ടറിയാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാമുള്ള ബോംബ് നിര്‍മാണ ഫാക്ടറിയായി പ്രവര്‍ത്തിച്ചതെന്നു പറയപ്പെടുന്നു. ഇവിടെ നിര്‍മിച്ച സ്റ്റീല്‍ ബോള്‍ട്ടുകളും , സ്‌ക്രൂകളും മറ്റുമാണ് ബോംബുകളില്‍ സ്‌ഫോടകവസ്തുക്കളോടൊപ്പം നിറച്ചത്. അവയാണ് നിരപരാധികളായ നൂറുകണക്കിനാളുകളുടെ ദേഹത്ത് തുളച്ചുകേറി അവര്‍ക്ക് ജീവാപായമുണ്ടാക്കിയത്.

കൊളോസസ് കമ്പനിയുടെ മാനേജര്‍ അടക്കം ഒമ്പത് ശ്രീലങ്കന്‍ വംശജരെ പൊലീസ് ചോദ്യം ചെയ്യാനായി ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വളരെ സമ്പന്നമായ ഒരു ജീവിതം നയിച്ചിരുന്ന, സുഖസൗകര്യങ്ങളില്‍ അഭിരമിച്ചിരുന്ന സഹോദരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഈ ക്രൂരകൃത്യം അവരുടെ സുഹൃദ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.

കൊളംബോയിലെ ഏറ്റവും പോഷ് ആയ ഒരു ഏരിയയില്‍ 13 കോടിയോളം രൂപ വില വരുന്ന ഒരു മാളികയില്‍ തന്റെ ഭാര്യയോടും, എട്ടുവയസ്സുള്ള ഒരു മകള്‍, ആറ് , നാല്, രണ്ട് വയസ്സുള്ള മൂന്ന് ആണ്മക്കളോടും ഒപ്പമായിരുന്നു ഇന്‍ഷാഫ് താമസിച്ചിരുന്നത്. അവര്‍ക്ക് കൊളംബോയില്‍ ജൂവലറി വ്യാപാരവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സാംബിയയിലേക്ക് പോവുന്നു എന്നും പറഞ്ഞാണ് ഇന്‍ഷാഫ് വീട്ടില്‍ നിന്നും പോയത്.

ഇന്‍ഷാഫിന്റെ സഹോദരന്‍ ഇല്‍ഹാമിന്റെ വീട്ടില്‍ റെയിഡ് ചെയ്യവെയാണ് ഭാര്യ ഫാത്തിമ ചാവേറായി പൊട്ടത്തെറിക്കുന്നത്. ഇല്‍ഹാമിന്റെയും ഇന്‍ഷാഫിന്റെയും അച്ഛന്‍ യൂനിസ് ഇബ്രാഹിം കൊളംബിയയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സ് മാഗ്‌നറ്റായിരുന്നു. അദ്ദേഹത്തിന് സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരമായിരുന്നു. ബ്രിട്ടനിലെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിന്റെ അന്വേഷകരും ഈ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കൊളംബോയില്‍ എത്തിയിട്ടുണ്ടെന്ന് ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു.

ആ ഏഴംഗ സംഘത്തിലുണ്ടായിരുന്ന മൗലവി സെഹ്റാന്‍ ഹാഷിം എന്നയാളാണ് ഈ പദ്ധതിയുടെ സൂത്രധാരന്‍ എന്നാണ് മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാഷിം തന്നെയാണ് ബ്രിട്ടീഷ് സഹോദരങ്ങളായ അമേലിയുടെയും ഡാനിയേലിന്റെയും മരണത്തിനു കാരണമായ ബോംബ് പൊട്ടിച്ച ചാവേറും. ഹാഷിമിന്റെ ശ്രീലങ്കന്‍ തമിഴ് ഭാഷയിലുള്ള പ്രകോപനപരമായ പ്രഭാഷങ്ങള്‍ ഏറെ നാളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

Continue Reading

National

ചട്ടലംഘനം: മോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിക്ക് സാധ്യത..!! പരാതി കാണാനില്ലെന്നും ആരോപണം 

Published

on

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ലാത്തൂരില്‍ മോദിയുടെ അഭ്യര്‍ത്ഥന. ഇതിനെതിരെ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാന്‍ സാധ്യത. സംഭവത്തില്‍ മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു.

പ്രസംഗത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നു മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഒസ്മനാബാദ് തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയവത്കരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന.

പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുകയാണെന്നും വിവരശേഖരണം നടത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ ദേശീയമാദ്ധ്യമങ്ങളെ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ഏപ്രില്‍ 9നാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍, പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ മോദി ആദ്യ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്നും വിവിധ വേദികളില്‍ സൈന്യത്തിന്റെ പ്രത്യാക്രമണം സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി വോട്ട് തേടിയിരുന്നു. ഇതിനെതിരെ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 11ന് മോദിയുടെ വിവാദപരാമര്‍ശം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. മോദിയെയും അമിത് ഷായെയും കൂടാതെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സൈന്യത്തെ വോട്ടഭ്യര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു. സൈന്യത്തെ ‘മോദിയുടെ സേന’ എന്ന് യോഗി വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയതും വിവാദമായിരുന്നു.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കൊല്‍ക്കത്ത സ്വദേശി മഹേന്ദ്ര സിങ് നല്‍കിയ പരാതിയാണ് വെബ്‌സൈറ്റില്‍ ഇല്ലാത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടംലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കുന്ന പരാതികള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ കാണാന്‍ സൗകര്യമുണ്ട്. ഇത്തരത്തില്‍ 426 പരാതികളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രം പട്ടികയിലില്ല.

Continue Reading

National

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

Published

on

 

മൂന്നാംഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ ഗുജറാത്തില്‍ എത്തി. അതിന് മുന്‍പ് ഗാന്ധിനഗറിലുള്ള വീട്ടില്‍ എത്തി അമ്മ ഹീരാബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങി. പതിവുപോലെ അനുഗ്രഹം വാങ്ങി മധുരവും കഴിച്ചാണ് അദ്ദേഹം ബൂത്തിലേക്ക് പുറപ്പെടുന്നത്.

വൈകാതെ തന്നെ അഹമ്മദാബാദിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷയാണ് ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്. അദ്ദേഹവും റാണിപിലുള്ള നിഷാന്‍ ഹയര്‍ സെക്കന്ററി എത്തി വോട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്.

നേരത്തെ ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും പ്രധാനമന്ത്രി ജനവിധി തേടിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു മണ്ഡലത്തില്‍ നിന്നും മാത്രമാണ് നില്‍ക്കുന്നത് എന്നാണ് സൂചന. ഇതിനിടെ ഡൽഹിയിൽ നിന്നും കൂടി മത്സരിക്കുന്നതായി വാർത്തകൾ പരന്നെങ്കിലും അത് വ്യാജമാണെന്നാണ് സൂചന.

 

Continue Reading
Entertainment2 hours ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala4 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala8 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala12 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment13 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Entertainment13 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Kerala2 days ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald