ഷെഫിൻ ജഹാന് ഐസിസ് ബന്ധം ഹാദിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ഷെഫിൻ ജഹാന് ഐസിസ് ബന്ധമെന്ന് എൻഐഎ

കൊച്ചി:ഷെഫിൻ ജഹാന് ഐസിസ് ബന്ധമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വോഷണ ഏജൻസി .ഇതോടെ ഹാദിയ കേസിൽ പുതിയ വഴിത്തിരിവായിരിക്കയാണ് .ഹാദിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഷെഫിന്‍ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഹാദിയയുടെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ച സൈനബയുടെ നേതൃത്വത്തിലായിരുന്നു വിവാഹം നടന്നത്. കോടതിയെ അറിയിക്കാതെ നടന്ന വിവാഹം റദ്ദാക്കപ്പെടുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധങ്ങളുണ്ടെന്നാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. മകളെ മതം മാറ്റി ഐഎസില്‍ ചേര്‍ക്കുമെന്നും സിറിയയിലേക്ക് കടത്തുമെന്നും അശോകന്‍ ആരോപിച്ചിരുന്നു. ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എന്‍ഐഎ നടത്തിയിരിക്കുന്നത്.hadiya3
ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന അശോകന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന കണ്ടെത്തലുകളാണ് എന്‍ഐഎ നടത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം ശരിവെയ്ക്കുന്ന വീഡിയോകള്‍ അശോകന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാദിയയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെഫിന്‍ ജഹാന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എന്‍ഐഎ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ഐസിസ് ബന്ധമാരോപിക്കപ്പെടുന്ന മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവരുമായി ഷെഫിന്‍ ജഹാന്‍ ചാറ്റ് ചെയ്യാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് എന്‍ഐഎ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഒമര്‍ അല്‍ ഹിന്ദി കേസില്‍ കുറ്റാരോപിതരാണ് മന്‍സീദ്, സഫ്വാന്‍ എന്നിവര്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഐസിസ് ബന്ധം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരേയും ലക്ഷ്യം വെച്ച് ഐസിസുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.hadi

ഹാദിയ കേസ് കോടതിയുടെ പരിഗണനയിലിക്കേ മന്‍സീദും ഷെഫിന്‍ ജഹാന്റെ സുഹൃത്തായ മുനീറും ചേര്‍ന്നാണ് ഇരുവരുടേയും വിവാഹം നടത്തിയതെന്നും എന്‍ഐഎ പറയുന്നു. അല്ലാതെ വേ ടുനിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയല്ല ഹാദിയയും ഷെഫിനും കണ്ട്മുട്ടിയത് എന്നും എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു. സൈനബയുടെ പരിചയക്കാരനാണ് മുനീര്‍ എന്നും കണ്ടെത്തിയിട്ടുണ്ട്.

വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റില്‍ 2015 സെപ്റ്റംബര്‍ 19ന് ആണ് ഷെഫിന്‍ ജഹാന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.2016 ഏപ്രില്‍ 17ന് ഹാദിയയുടേ പേര് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഹൈക്കോടതി ഹാദിയയുടെ ഗാര്‍ഡിയന്‍ ആയി നിയോഗിച്ച സൈനബയാണ് തന്റെ മകളുടെ പേരിനൊപ്പം ഹാദിയയുടെ പേരും മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.  വെബ്‌സൈറ്റിലെ ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും പ്രൊഫൈലുകളില്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഈ സൈറ്റ് വഴി മറ്റാരുടേയും സഹായമില്ലാതെ ഇവര്‍ പരസ്പരം ബന്ധപ്പെട്ടുവെന്നത് വിശ്വസിക്കാനാവില്ലെന്ന് എന്‍ഐഎ പറയുന്നു. ഷെഫിനും ഹാദിയയും ഈ വെബ്‌സൈറ്റില്‍ പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ട് പോലുമില്ലത്രേ . പ്രൊഫൈല്‍ രൂപീകരിച്ച ശേഷം 49 പ്രൊഫൈലുകളാണ് ഹാദിയ സന്ദര്‍ശിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഷെഫിന്റെ പ്രൊഫൈല്‍ ഇല്ല. hadiya767 പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച ഷെഫിന്‍ ഹാദിയയുടെ പ്രൊഫൈലും കണ്ടിട്ടില്ല.അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട 5 പേര്‍ ഹാദിയയുടെ വിവരങ്ങള്‍ സൈറ്റില്‍ നിന്നും ശേഖരിച്ചതായി എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു. അതായത് 2016 ഡിസംബര്‍ 31ന് വിവാഹിതരാകുന്നത് വരെ ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എന്‍ഐഎ വാദം. ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാഭ്യര്‍ത്ഥന വന്നത് 2016 ഓഗസ്റ്റിലാണ്. ഇത് മുനീര്‍ വഴിയാണെന്ന് എന്‍ഐഎ സംശയിക്കുന്നു. ഈ കാലയളവില്‍ ഷെഫിന്‍, മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മൂവര്‍ക്കുമിടയിലെ കണ്ണി മുനീര്‍ ആയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം.

ഹാദിയയുടെ അച്ഛന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ മെയിലാണ് ഷെഫിനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം മറച്ച് പിടിക്കുന്നതിനുള്ള തന്ത്രം മാത്രമായിരുന്നു ഹാദിയയുടെ വിവാഹം എന്നാണ് ആരോപിക്കപ്പെടുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ സമര്‍പ്പിച്ച ഹൈക്കോടതി സുപ്രീം കോടതി ജനുവരിയിലാണ് പരിഗണിക്കുന്നത്. ഹാദിയ സേലത്ത് നിലവില്‍ ഹാദിയയെ സുപ്രീം കോടതി പഠനം തുടരുന്നതിന് വേണ്ടി സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. ഹാദിയയെ അച്ഛനൊപ്പമോ ഭര്‍ത്താവിനൊപ്പമോ വിടാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഹാദിയ കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കോടതി എന്‍ഐഎയെ ചുമതലപ്പെടുത്തിയിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു എന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest
Widgets Magazine