പരിശോധനയ്ക്കിടെ യാചകന്റെ വെപ്പുകാലില്‍ നിന്ന് പിടികൂടിയത് 18 ലക്ഷം: ഞെട്ടിത്തരിച്ച് പോലീസ്

ദുബായ്: പെരുന്നാള്‍ ദിനത്തില്‍ ദുബായ് പൊലീസ് നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് രാജ്യത്ത് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി പേരെ പിടികൂടി. ഇത്തരത്തില്‍ പിടികൂടിയ ഒരാളുടെ കൃത്രിമ കാലില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 45,000 ദിര്‍ഹം(എട്ട് ലക്ഷത്തോളം രൂപ)ആണ്. ഇതുള്‍പ്പെടെ ഇയാളില്‍ നിന്നും ആകെ ഒരു ലക്ഷത്തോളം ദിര്‍ഹമാണ് പിടികൂടിയത്.

ചെറിയ പെരുന്നാള്‍ ദിവസം ജുമാ നമസ്‌ക്കാരത്തിന് മുമ്ബ് ദുബായ് അല്‍ ഖൂസ് മേഖലയില്‍ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന അറുപത് വയസ് തോന്നിക്കുന്ന ഏഷ്യന്‍ വംശജനാണ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. സന്ദര്‍ശക വിസയില്‍ ഒരു മാസം മുമ്ബാണ് ഇയാള്‍ രാജ്യത്തെത്തിയത്. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്ബനിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭിക്ഷാടകരെ സ്പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ കമ്ബനികള്‍ക്ക് പരമാവധി 20,000 രൂപ വരെ പിഴ വിധിക്കുമെന്ന് ദുബായ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ദുബായ് പൊലീസ് നടത്തിയ തിരച്ചിലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 243 പേരെ ഈ വര്‍ഷം മാത്രം പിടികൂടാനായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ 136 പുരുഷന്മാരും 107 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ 195 പേരും സന്ദര്‍ശക വിസയിലാണ് രാജ്യത്തെത്തിയത്. എന്നാല്‍ ബിസിനസ് വിസയില്‍ രാജ്യത്തെത്തിയ 48 പേരെയും ഇക്കൂട്ടത്തില്‍ നിന്നും പിടികൂടിയെന്നും പൊലീസ് വ്യക്തമാക്കി.

Latest
Widgets Magazine