കരഞ്ഞ് കാലു പിടിച്ച് മറുനാടൻ ഉടമ: ശിക്ഷയിൽ നിന്നു രക്ഷപെടാനുള്ള അവസാന അടവും പുറത്ത്

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്ലാക്ക് മെയിലിങ് കേസിൽ കുടുങ്ങി വിദേശ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ  മറുനാടൻ ഉടമ ഷാജൻ സ്‌കറിയയുടെ ശബ്ദ രേഖ പുറത്ത്. കേസിൽ നിന്നും എങ്ങിനെ എങ്കിലും എന്നെ ഒഴിവാക്കണം എന്നും 10000 പൗണ്ട് ഞാൻ തരാം (8.6ലക്ഷം രൂപ) തരാമെന്നും പറഞ്ഞ് യാചിക്കുന്ന ഓഡിയോ ആണിത്. പലർക്കുമെതിരേ വ്യാജ വാർത്തകൾ എഴുതുകയും ബ്‌ളാക്ക്‌മെയിൽ ചെയ്ത് ഓൺലൈൻ മാധ്യമങ്ങൾ പണം തട്ടുന്നതിന്റേയും അവസാനത്തേ തെളിവാണ് ഷാജൻ സ്‌കറിയയുടെ ശബ്ദ രേഖയിൽ. ഈ കേസിൽ ഇയാളേ 30 ലക്ഷം രൂപയ്ക്ക് ബ്രിട്ടീഷ് കോടതി പിഴയടക്കാൻ തീർപ്പാക്കി ശിക്ഷിച്ചിരുന്നു.

ഈ കേസിൽ വിചാരണക്കായി എടുക്കും മുമ്പ്പരാതിക്കാരനായ മലയാളിയേ വിളിച്ച് യാചിക്കുന്നതാണ് ഓഡിയോ..കേരളത്തിലും വൻ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്നും ഓൺലൈൻ മാധ്യമം 1 കോടിയിലധികം രൂപ ആവശ്യപ്പെട്ടിരുന്നു. യു.കെയിൽ കൊണ്ടുപോയി അവാർഡ് നല്കാമെന്ന് പറഞ്ഞായിരുന്നു ഒരു കോടി ആവശ്യപ്പെട്ടത്. എന്നാൽ ബോബി വിവാദ പോർട്ടൽ ഉടമയേ പണം കൊടുക്കാതെ മടക്കിയിരുന്നു. തുടർന്ന് അന്നുവരെ പാടി പുകഴ്ത്തി എഴുതിയ ബോബി ചെമ്മണ്ണൂരിനേ ഒറ്റ ദിവസം കൊണ്ട് മോശമായി എഴുതാൻ തുടങ്ങി.

ഇന്ത്യയിൽ ആദ്യമായാണ് ബ്‌ളാക്ക്‌മെയിൽ വാർത്തയുടെ പേരിൽ ഇത്ര വൻ ശിക്ഷ ഒരു മാധ്യമ സ്ഥാപനത്തിനും ഉടമക്കും ലഭിക്കുന്നത്.അതും വിദേശത്തേ കോടതിയിൽ. മറുനാടൻ മലയാളിയുടെ ബ്രിട്ടീഷ് പതിപ്പായ ബ്രിട്ടീഷ് മലയാളിയിലായിരുന്നു ബീ വൺ എന്ന കമ്പിനിക്കെതിരേ വ്യാജ വാർത്തകൾ വന്നത്. പണം ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു.13 ദിവസം കൊണ്ട് 53 കള്ളങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. ക്രിമിനൽ കേസിലാണ് ഇപ്പോൾ വിധി വന്നത്. 8.6 കോടി രൂപ നഷ്ടം ആവശ്യപ്പെട്ട് സിവിൽ കേസ് മറുനാടൻ ഉടമക്കെതിരേ ബ്രിട്ടനിൽ നടന്നുവരികയാണ്.

സമീപകാലത്തായി കേരളത്തിൽ വ്യാപകമായി ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ പരാതികൾ ഉയരുന്നു. ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ 5 കോടി രൂപയുടെ പബ്‌ളിസിറ്റി കരാറുകൾ പല ചില ഓൺലൈൻ മാധ്യമങ്ങൾ കൈപറ്റിയതായി ആരോപണം ഉയർന്നു. ഓൺലൈൻ മാധ്യമത്തിന്റെ പണക്കൊതിക്കെതിരേ കിട്ടിയ ശക്തമായ പ്രഹരം കൂടിയാണ് മറുനാടൻ ഉടമയേ ശിക്ഷിച്ചത്.

Latest