ലൈംഗികതയില്‍ രമിച്ചു മറിയുന്ന ഹണിട്രാപ്പ്? ..കിടക്കയില്‍ നിന്നും എല്ലാം ഊറ്റിയെടുക്കും ?എന്താണ് ഹണിട്രാപ്പ്? ശരീരമല്ല ബുദ്ധിയാണ് ഈ ഹണികളുടെ ആയുധം

ന്യുഡല്‍ഹി :അഴകുള്ള -മാദകത്വം തുളുമ്പുന്ന ശരീരം സുന്ദരികള്‍ കാഴ്ച്ച വെച്ച് – ഉള്ളത് ഹണി ട്രാപ് ? ലോകരാജ്യങ്ങളെ ഉദ്യോഗസ്ഥരെ എല്ലാം ഇവരുടെ രതിയിലൂട് കുടുക്കി രഹസ്യങ്ങകള്‍ ചോര്‍ത്തി -കാമറയില്‍ പകര്‍ത്തി ആണോ ഹണി ട്രാപ്പ് ?…ഹണിട്രാപ്പ്, വരുണ്‍ഗാന്ധി കുടുങ്ങിയോ ഇല്ലയോ എന്നതിനേക്കാള്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നാകാം പലരുടെയും സംശയം. ഒരു സ്ത്രീ വശീകരിച്ചാല്‍, ഒരു ദിവസത്തെ കിടപ്പറയിലെ അടുത്തറിയല്‍ കൊണ്ട് ഏതെങ്കിലും ലൈംഗികത്തൊഴിലാളിക്ക് കൈമാറിക്കൊടുക്കാവുന്നതാണോ നമ്മുടെ സൈനിക രഹസ്യങ്ങള്‍. ആശങ്കകളും സംശയങ്ങളും പലതാണ്.

Also Read :വരുണ്‍ ഗാന്ധിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് ..ലൈംഗിക തൊഴിലാളിക്ക് ഒപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ..സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ..ഹണി ട്രാപ്പിൽ കുടുങ്ങിയ വരുൺ ഗാന്ധി
ലൈംഗികത്തൊഴിലാളികളുമൊത്തെന്ന് പുറത്തുവിടുന്നവര്‍ തന്നെ വിശേഷിപ്പിക്കുന്ന വരുണിന്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങളും സമാനമായ സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടാകാം. ഏതെങ്കിലുമൊരു ലൈംഗികത്തൊഴിലാളി ഒരു ദിവസത്തെ ലൈംഗികസുഖത്തിന് പകരമായി രഹസ്യങ്ങള്‍ നേടിയെടുക്കുന്ന ചെറുകിടപദ്ധതിയാണ് ഹണിട്രാപ്പെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.003

ലോകത്തിലെല്ലാ മേഖലയിലും ഉപയോഗിക്കപ്പെടുന്ന നിശബ്ദ ചതിയുടെ മറ്റൊരു പേരാണ് ഹണി ട്രാപ്പെന്നത്. ജെയിംസ് ബോണ്ട് ചിത്രത്തിലെ സ്ഥിരം നായികാ കഥാപാത്രങ്ങള്‍ മുതല്‍, ഇങ്ങ് വര്‍ണപ്പകിട്ടിലെ മീന അവതരിപ്പിച്ച കഥാപാത്രം വരെ നമുക്ക് സിനിമയില്‍ പരിചയമുള്ള ട്രാപ്പേഴ്‌സുണ്ട്. അതിനേക്കാള്‍ മികച്ച പ്രകടനവും പരിശീലനവുമാണ് ഓരോ ഹണിട്രാപ്പിലെ നായികയ്ക്കും ലഭിക്കുന്നത്. അത്രയ്ക്ക് മികച്ച ആസൂത്രണത്തില്‍ വര്‍ഷങ്ങളെടുത്താണ് ഇത്തരത്തില്‍ ഓരോ ഓപ്പറേഷനും പൂര്‍ത്തിയാക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ, അവളുടെ ശരീരമുപയോഗിച്ച് കീഴടക്കുന്നതാണ് എല്ലാമെന്ന് കരുതിയാല്‍, നിങ്ങള്‍ക്ക് തെറ്റി പതിറ്റാണ്ടുകളുടെ പരിശീലനം,
അതിബുദ്ധിമതികള്‍

Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!

ഏതെങ്കിലുമാളുകളെ ഇങ്ങനെ രഹസ്യം ചോര്‍ത്താന്‍ അയക്കില്ല. അവരൊരിക്കലും ലൈംഗികത്തൊഴിലാളികളായിരിക്കുകയുമില്ല. ചുരുങ്ങിയത് പത്തുവയസുമുതലെങ്കിലും കുടുംബത്തോടെ ദത്തെടുത്താണ് ചാരവനിതകളെ ഒരുക്കുന്നത്. അവര്‍ അതി ബുദ്ധിമതികളായിരിക്കും. ശരീരം കൊണ്ടോ ലൈംഗീകത കൊണ്ടോ ആയിരിക്കില്ല അവര്‍ കീഴടക്കുക,
ബുദ്ധികൊണ്ടുതന്നെയായിരിക്കും. അത്യാധുനിക വിദ്യാഭ്യാസവും, മികച്ച ഇടപെടല്‍ രീതികളുമായിരിക്കും ഇവരുടെ കൈമുതല്‍.
പണം പദവി മര്യാദകള്‍varun-gandhi
കയ്യിലിഷ്ടം പോലെ പണമുണ്ടെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയും. ആരാണോ അയക്കുന്നത് അവരതിന് സാഹചര്യമൊരുക്കുകയും ചെയ്യും. വില കൂടിയ വസ്ത്രങ്ങള്‍, മികച്ച വാഹനങ്ങള്‍, ഹൈ പ്രൊഫൈലുകാരുടെ ഒത്തുചേരല്‍ കേന്ദ്രങ്ങളിലെ സാന്നിധ്യം ഇവയെല്ലാം അവരുടെ കൈമുതലായിരിക്കും. ഏറ്റവും പരിഷ്‌കൃതമായ നിലയിലാകും അവരുടെ ഓരോ ഇടപെടലുകളും. ലൈംഗികത്തൊഴിലാളികളോ, ലൈംഗികതയില്‍ അമിത താത്പര്യമുള്ളവരെപ്പോലെയോ ആയിരിക്കില്ല ഇവരുടെ ഇടപെടലുകള്‍. അങ്ങനെ ഓരോ ഇടപെടലും ആരെയും ആകര്‍ഷിക്കുന്നവയായിരിക്കും

Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും! 

എങ്ങനെ കെണിയില്‍ വീഴ്ത്തും
ലക്ഷ്യമാരാണോ അവരെത്തുന്ന പൊതുസ്ഥലങ്ങളില്‍ ഇവരുമുണ്ടാകും. ലക്ഷ്യമാരാണോ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ ശ്രമിക്കും. അതിനായി പാര്‍ട്ടികളിലെല്ലാം സാന്നിധ്യമുറപ്പിക്കാനും ഇവര്‍ പൊതുവെ ശ്രമിക്കാറുണ്ട്. ഒന്ന് ശ്രദ്ധ നേടിയെന്ന് തോന്നിയാല്‍, വഴങ്ങിക്കൊടുക്കുന്ന ആളാണെന്ന് ഒരിക്കലും തോന്നിക്കാത്ത രീതിയിലാകും പിന്നീടുള്ള ഇടപെടല്‍. പിന്നീട് ആരില്‍ നിന്നാണോ രഹസ്യങ്ങള്‍ ചോര്‍ത്തേണ്ടത് അവരെ പിന്നാലെ നടത്തുകയാകും ഇവരുടെ ലക്ഷ്യം. ഘട്ടംഘട്ടമായി മനസില്‍ കയറിക്കൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ മനസുകള്‍ തമ്മിലുള്ള ഐക്യമുണ്ടാക്കിയെടുക്കും ഇവര്‍

ബുദ്ധിപരമായ പങ്കാളിയാകല്‍

ലൈംഗികതയെന്നത് ഈ ബന്ധത്തിലെ ഒരു ഭാഗം മാത്രമായിരിക്കും. എല്ലാ കാര്യങ്ങളിലുമിടപെടുന്ന അഭിപ്രായങ്ങള്‍ പറയുന്ന ഒരു കൂട്ടുകാരിയോ സഹപ്രവര്‍ത്തകയോ പോലെയായിരിക്കും ഇവര്‍ പെരുമാറുക. ബുദ്ധിപരമായ അഭിപ്രായങ്ങളിലൂടെ എല്ലാം പങ്കുവെക്കാന്‍ കഴിയുന്നയാളാണെന്ന് ബോധ്യപ്പെടുത്താനും ഇവര്‍ ശ്രമിക്കും. അങ്ങനെ എല്ലാ വിവരങ്ങളും പതിയെ പങ്കുവെക്കും. മാനസികമായി മേല്‍ക്കൈ നേടുന്നതുവരെ ഇതുതുടരും. ഇതിനിടയില്‍ ചില ചെറിയ രഹസ്യങ്ങള്‍ ലഭിക്കുകയും ചെയ്യും .

ലൈംഗികത മാത്രമോ ഹണിട്രാപ്പിലെ ആയുധം
varun-gandhi-naked-pictureലൈംഗികത ഒരു ഭാഗം മാത്രമാണ്. ലൈംഗികമായി സന്തുഷ്ടിയും പരമാവധി സ്‌നേഹവും നല്‍കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിക്കും. അതിനൊപ്പം മാനസികവും ബുദ്ധിപരവുമായ പങ്കാളിയായും മാറും. ലൈംഗികതയില്‍ എല്ലാമായില്ല, പക്ഷെ അതും ഒരു ഭാഗമാണ്. ലൈംഗികമായ വിലപേശലുകളും, ഘട്ടംഘട്ടമായുള്ള വഴങ്ങിക്കൊടുക്കലുകളും മാനസികമായ മേല്‍ക്കൈ ചാരവനിതയ്ക്ക് നല്‍കുകയും ചെയ്യും.

ചോര്‍ത്തലെങ്ങനെ

ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നായകരും വീട്ടിലും ഓഫീസിലും സൂക്ഷിച്ച രേഖകള്‍ പരിശോധിക്കുക മുതല്‍ ആരംഭിക്കും ഇത്തരം ചോര്‍ത്തലുകള്‍. ചില കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കലാകാം ചിലപ്പോളത്തെ രീതികള്‍. സൈനിക രഹസ്യങ്ങള്‍ മുതല്‍ ഇന്റലിജന്‍സ് രേഖകളും ആയുധവിവരങ്ങളും വരെയാകാം ഇത്തരം ചോര്‍ത്തലുകള്‍. ചില സാഹചര്യങ്ങളില്‍, ഒരു ഘട്ടം കഴിഞ്ഞാല്‍ സ്ത്രീകള്‍ രംഗം വിടും. പിന്നീട് അവളോട് പറഞ്ഞ കാര്യങ്ങളും രഹസ്യങ്ങളുമുപയോഗിച്ച്, ബ്ലാക്ക്‌മെയില്‍ ചെയ്താകും ബാക്കിയുള്ള ഇടപെടലുകള്‍ക്ക് ഉന്നതരെ ഉപയോഗിക്കുന്നത്.
ഏതൊക്കെ മേഖലകളില്‍
പ്രമുഖമായും ആയുധ ഇടപാടിലും പ്രതിരോധരംഗത്തുമാണ് ഹണി ട്രാപ്പുകള്‍ ഉപയോഗിക്കപ്പെടുന്നതെന്നാണ് വിലയിരുത്തിപ്പോരുന്നത്. പല മാധ്യമ എക്‌സ്‌ക്ലുസീവുകള്‍ക്ക് പിന്നിലും ഇത്തരം ചോര്‍ത്തലുകളുള്ളതായും ചരിത്രത്തിലുണ്ട്. ചാരമായ ചാരക്കേസ് പോലെ നിരപരാധികള്‍ ക്രൂശിക്കപ്പെട്ട സംഭവങ്ങളും അനവധിയാണ്. എങ്കിലും ബഹുരാഷ്ട്രകമ്പനികള്‍ മുതല്‍, മൂന്നാം ലോക രാജ്യങ്ങള്‍ വരെ ഇന്നും പല കാര്യങ്ങള്‍ക്കായി ഇത്തരം ചാരവനിതകളെ ഉപയോഗിക്കുന്നു.

നീളുന്നത് മാസങ്ങളോ വര്‍ഷങ്ങളോ

വര്‍ഷങ്ങളെടുത്താണ് ഇത്തരത്തില്‍ ബന്ധമുണ്ടാക്കിയെടുത്ത് ഈ ചോര്‍ത്തലുകള്‍ നടക്കുന്നത്. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോളേക്കും ചോര്‍ത്തിയെടുക്കുന്നതല്ലെന്ന് ചുരുക്കം. മാനസികമായ ബന്ധവും അത്രയ്ക്ക് അടുത്തയാളാണെന്ന് തോന്നിക്കുകയും ചെയ്തതിന് ശേഷമാകും ഈ പ്രകടനമാകെ നടക്കുന്നത്. അതിനാല്‍ തന്നെ മാസങ്ങളോ വര്‍ഷങ്ങളോ എടുത്താകും ഓരോ ഓപ്പറേഷനും.

സാമ്പാ സ്‌പൈ കേസ് എന്നത് ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ കറുത്ത ഏടാണ്. പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ സ്ത്രീകളുടെ വലയില്‍ സാമ്പാ സൈനിക ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ വീണതും, നിരവധി സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്തതും ഇന്ത്യാ ചരിത്രത്തിലുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഇസ്രത്ത് പാക് ചാരവനിതയാണെന്നും മോദിയെ നിരീക്ഷിക്കലായിരുന്നു ചുമതലയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചാരക്കേസിലുയര്‍ന്നതും ഇതേ ആരോപണങ്ങളാണ്, എങ്കിലും ആ കേസിനെക്കുറിച്ച് തര്‍ക്കങ്ങള്‍ സജീവമാണ്. അമേരിക്ക ഇറാഖ് ആക്രമണത്തിന് മുന്‍പ് സദ്ദാം ഹുസൈനടുത്തേക്ക് ഇത്തരത്തില്‍ വനിതകളെ അയച്ചിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മൊസാദിന്റെ ചാരവനിതകളുടെ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്തതാണ് .

Latest
Widgets Magazine