വ്യാജ വാർത്തകൾക്കായി മോദി നെറ്റ്‌വർക്കുകൾ മുമ്പിലെന്ന് ബിബിസി.സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശങ്ങള്‍ മൂലം 30ല്‍ അധികം ജീവനുകള്‍ നഷ്ടപ്പെട്ടു! ഫേസ്‌ബുക്കും വാട്സാപ്പും ട്വിറ്ററും ഇന്ത്യയുടെ അന്തസ് കെടുത്തുന്നു

ലണ്ടൻ :നമുക്ക് തലകുനിക്കാം ..ബിബിസിയും ആ കണ്ടെത്തി!..വ്യാജ വാർത്തകൾക്കായി മോദി നെറ്റ്‌വർക്കുകൾ മുമ്പിലെന്ന് ബിബിസി.ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഇന്ത്യാക്കാരെന്നു ബിബിസി പറയുന്നു .ബീയോണ്ട് ഫേക്ക് ന്യൂസ്. ബിബിസി നടത്തിയ ഒരു ഗവേഷണത്തിന് നൽകിയിരിക്കുന്ന പേരാണിത്. ഇന്ത്യയിൽ വ്യാജവാർത്തകൾ തൊടുത്തുവിടുന്നത് വലതുപക്ഷത്തെ ഉയർത്തിപ്പിടിക്കാനാണെന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം പോലും അറിയാതെ വ്യാജ വാർത്തകൾ ഇങ്ങനെ ഒഴുകി നടക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം ദേശീയതയെന്നും ബിബിസി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശങ്ങള്‍ മൂലം ഇന്ത്യയില്‍ 30ല്‍ അധികം ജീവനുകള്‍ നഷ്ടപ്പെട്ടെന്നാണ് ബിബിസി കണ്ടെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കും വാട്സാപ്പും ട്വിറ്ററും ഇന്ത്യയുടെ അന്തസ് കെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ പുറത്ത് വിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതുകൊണ്ട് മാത്രം ഇക്കഴിഞ്ഞ മെയ്‌ മാസത്തിന് ശേഷം 30 പേരാണ് ജനക്കൂട്ടതിന്റെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ബിബിസി വെളിപ്പെടുത്തുന്നു. ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വ്യാജേനയാണ് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയിലൂടെ വേണ്ടത്ര പരിശോധനുയും ആധികാരിത ഉറപ്പ് വരുത്തലുമില്ലാതെ വാര്‍ത്തകള്‍ പരക്കുന്നതെന്നും ബിബിസി പറയുന്നു. ബിബിസിയുടെ വേള്‍ഡ് സര്‍വീസ് ഗ്രൂപ്പ്, ബിബിസിയുടെ ദി ഗ്ലോബല്‍ ന്യൂസ് കണ്ടന്റ് ഡിവിഷന്‍ എന്നിവ നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശമാണ് ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ കാരണമെന്ന് ബിബിസിയുടെ ഗവേഷണഫലം. ദേശീയ നിര്‍മിതിക്ക് വേണ്ടി യാതൊരു പരിശോധനയ്ക്കും നില്‍ക്കാതെ ദേശീയതാ വാദങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യാക്കാര്‍ പങ്കുവയ്ക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

fake-newsസമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജവാര്‍ത്തകളാണ് സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാരണമായി കണ്ടെത്തിയിരുന്നത്. സര്‍വേയില്‍ പങ്കെടുത്തവര്‍ അവരുടെ ഫോണുകളിലെ ഉള്ളടക്കം പരിശോധിക്കാന്‍ ഒരാഴ്ചത്തേക്ക് ബിബിസിക്ക് അനുമതി നല്‍കിയിരുന്നു. ഏത് തരത്തിലുള്ളവയാണ് ഷെയര്‍ ചെയ്യുന്നതെന്നും ആര്‍ക്കാണ് ഷെയര്‍ ചെയ്യുന്നതെന്നുമൊക്കെ ഇങ്ങനെ പരിശോധിക്കാന്‍ കഴിഞ്ഞു.ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ നെറ്റ് വര്‍ക്കുകള്‍ ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ കൃത്യമായി പ്രചരിപ്പിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കേണ്ട ഇടതുപക്ഷ നെറ്റ്‌വര്‍ക്കുകള്‍ ദുര്‍ബലമാണെന്നും സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് നടത്തിയ വിശകലനം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ അടക്കമുളള സാമൂഹ്യ മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകളുടെ ഉറവിടം. ദേശീയ നിര്‍മിതിക്ക് വേണ്ടി ഇത്തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് ഇന്ന് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും ബിബിസി വേള്‍ഡ് സര്‍വീസ് ഗ്രൂപ്പ് മേധാവി ജാമി അന്‍ഗസ് പറയുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടത് തങ്ങളുടെ ധര്‍മമാണെന്നാണ് ഇന്ത്യാക്കാരുടെ ചിന്ത. വസ്തുതാ പരിശോധനകളില്ലാതെ ഹിന്ദുത്വ വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിക്കപ്പെടുന്നു. 16,000 ട്വിറ്റര്‍ പ്രൊഫൈലുകളും 3,200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

അതേസമയം കെനിയയില്‍ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് വന്‍തോതില്‍ പ്രചരിപ്പിക്കുന്നത്. വാട്ട്‌സ്ആപ്പാണ് ഇവരുടെ മുഖ്യ മാധ്യമം. പണം, സാങ്കേതികത തുടങ്ങിയ മേഖലകളിലെ അഴിമതികളാണ് ഇവര്‍ ഇത്തരത്തില്‍ പങ്ക് വയ്ക്കുന്നത്. നൈജീരിയയിലാകട്ടെ ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് വന്‍തോതില്‍ വാട്ട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത്. എഴുതിയ ലേഖനങ്ങളല്ല ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളായി പ്രചരിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രങ്ങളും മറ്റുമായാണ് ഇവ പങ്ക് വയ്ക്കപ്പെടുന്നത്.

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ ഗ്ലോബല്‍ ന്യൂസ് കണ്ടന്റ് വിഭാഗമാണു ബിബിസി വേള്‍ഡ് സര്‍വീസ് ഗ്രൂപ്പ്. അഭിമുഖങ്ങള്‍, ഗവേഷണത്തിന്റെ ഭാഗമായി സഹകരിച്ചവരുടെ (respondents) ഷെയര്‍ ചെയ്ത 40 വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ വിശകലനങ്ങള്‍, 16,000 ട്വിറ്റര്‍ പ്രൊഫൈലുകള്‍, 3,200 ഫേസ്ബുക്ക് പേജുകളുടെ വിശകലനങ്ങള്‍ തുടങ്ങിയ നിരവധി രീതികള്‍ ഉപയോഗിച്ചാണു ‘ബിയോണ്ട് ഫേക്ക് ന്യൂസ് (വ്യാജ വാര്‍ത്തകള്‍ക്കുമപ്പുറം) എന്നു പേരിട്ടിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.BBC-DHURUV

ഗവേഷണത്തിന്റെ ഭാഗമായി ദേശീയതയെ രണ്ടു ഭാഗങ്ങളായി നിര്‍വചിക്കപ്പെട്ടു. ഒന്നാമത്തേത് ഹിന്ദു ദേശീയതയില്‍നിന്നുള്ളതായിരുന്നു. രണ്ടാമത്തേത്, ഇന്ത്യയുടെ പുരോഗതിയില്‍ ദേശീയ അഭിമാനമെന്ന ആശയത്തില്‍നിന്നുള്ളതും. ദേശീയ സ്വത്വത്തെ (national identity) അഥവാ ദേശീയതയെ ഉയര്‍ത്തുന്ന കാര്യം വരുമ്പോള്‍ ചിലര്‍ വസ്തുതകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കുറവാണെന്നും, വൈകാരികതയ്ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ ആളുകള്‍ അക്രമങ്ങള്‍ ഉളവാക്കുമെന്ന് അവര്‍ സ്വയം കരുതുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ അഥവാ പങ്കുവയ്ക്കാന്‍ വിമുഖരാണ്, പക്ഷേ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങള്‍ പങ്കുവെക്കുന്നതില്‍ അവര്‍ക്കു കര്‍ത്തവ്യബോധം അനുഭവപ്പെടുന്നെന്നു ഗവേഷണ റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ രാഷ്ട്ര നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതായി അവര്‍ തോന്നുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. വാട്‌സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വര്‍ഷം മേയ് മാസം മുതല്‍ പ്രചരിച്ച കുപ്രചരണങ്ങളെ തുടര്‍ന്നു കൂട്ടംകൂടി അക്രമിക്കുന്ന സംഭവങ്ങള്‍ ഏറി വരികയുണ്ടായി. ഇത്തരം അക്രമങ്ങളില്‍ ചുരുങ്ങിയത് 30 പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് മെസേജിംഗ് സര്‍വീസായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ 200 ദശലക്ഷം യൂസര്‍മാരാണുള്ളത്. ഫേസ്ബുക്കിനാവട്ടെ, 217 ദശലക്ഷം യൂസര്‍മാരുമുണ്ട് ഇന്ത്യയില്‍. മാധ്യമങ്ങളില്‍ ഇക്കാലമത്രയും ഏറ്റവുമധികം ചര്‍ച്ച നടന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ചാണ്. എന്നാല്‍ ഇപ്പോള്‍ ബിബിസി നടത്തിയ ഈ ഗവേഷണത്തിലൂടെ പാശ്ചാത്യ നാടുകളില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്തരം ഗുരുതര പ്രശ്‌നങ്ങള്‍ അരങ്ങേറുന്നുണ്ടെന്ന ശക്തമായ തെളിവ് ലഭിച്ചതായി  ബിബിസി വേള്‍ഡ് സര്‍വീസ് ഗ്രൂപ്പ് ഡയറക്ടര്‍ ജെയ്മി ആംഗസ് പറയുന്നു.

ഓണ്‍ലൈനില്‍ വലതുപക്ഷ രാഷ്ട്രീയ ശൃംഖലകള്‍ ഇടതുപക്ഷത്തേക്കാള്‍ സംഘടിതമാണെന്നു സോഷ്യല്‍ മീഡിയ വിശകലനം ചെയ്തപ്പോള്‍ മനസിലായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതാവട്ടെ, വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ പ്രചരിക്കാനും കാരണമാകുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വ്യാജ വാര്‍ത്താ ഉറവിടങ്ങള്‍ അതിയായി വ്യാപിച്ചിരിക്കുകയാണെന്നും ഇവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ കെനിയ, നൈജീരിയ എന്നിവിടങ്ങളിലും സമഗ്രമായ ഗവേഷണം നടത്തുകയുണ്ടായി. ബിബിസി നടത്തിയ ഗവേഷണത്തോടു സഹകരിച്ചവര്‍ തങ്ങളുടെ ഫോണിലേക്ക് ഏഴ് ദിവസത്തേയ്ക്കു ഗവേഷകര്‍ക്ക് പ്രവേശനം (access) നല്‍കുകയുണ്ടായി. ഗവേഷകര്‍ക്ക് അവര്‍ ഷെയര്‍ ചെയ്ത മെറ്റീരിയല്‍, ആര്‍ക്കൊക്കെ, എപ്രകാരം അത് ഷെയര്‍ ചെയ്തു എന്നെല്ലാം അറിയുന്നതിനു വേണ്ടിയായിരുന്നു.

2018-ല്‍ വ്യാപിച്ച ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്റെ കുത്തൊഴുക്ക് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്. ബിബിസി നടത്തിയ ഗവേഷണത്തില്‍ പ്രചരിക്കുന്ന 29.9 ശതമാനം സന്ദേശങ്ങളും ദേശീയ സ്വഭാവമുള്ളതാണെന്നും 22.4 ശതമാനം വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 36.5 ശതമാനം അഴിമതി, പേടിപ്പെടുത്തുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും, 11.2 ശതമാനം മറ്റു വിഭാഗങ്ങളിലുള്ളതാണെന്നും കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ദേശീയത കാരണമാകുന്നുണ്ടെങ്കില്‍, കെനിയയിലും, നൈജീരിയയിലും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ദേശീയത കാരണമാകുന്നില്ലെന്നും ബിബിസിയുടെ ഗവേഷണം സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ദേശീയതയാണു പ്രശ്‌നമെങ്കില്‍ കെനിയയില്‍ പണവുമായി ബന്ധപ്പെട്ട കുംഭകോണമാണു വില്ലനാകുന്നത്. നൈജീരിയയില്‍ തീവ്രവാദവും സൈന്യവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പരക്കേ ഷെയര്‍ ചെയ്യുന്നതായി കണ്ടെത്തി.

Top