സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..:സജിതാ മഠത്തിലിനെ പരിഹസിച്ച്‌ ഭാഗ്യലക്ഷ്മി

നടി സജിതാ മഠത്തിലിനെതിരെ പരിഹാസരൂപേണയുള്ള വിമര്‍ശനവുമായി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വനിത സംഘടനയുമായി ബന്ധപ്പെട്ട് നടിമാര്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷ്മിപ്രിയ, ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സ്ത്രീ കൂട്ടായ്മയോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ മനഃപൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും വുമന്‍സ് കലക്ടീവിന്റെ അംഗങ്ങളിലൊരാളായ സജിത മഠത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ വനിതാ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പേര്‍ ഇതില്‍ അംഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘടന റജിസ്റ്റര്‍ ചെയ്യുന്നതുവരെ കാത്തിരിക്കണമെന്നും സജിത മഠത്തില്‍ വ്യക്തമാക്കിയിരുന്നുഈ പ്രസ്താവനയില്‍ മറുപടിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തി.

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ

‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ ണഇഇ യില്‍ മെമ്ബര്‍ഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തില്‍ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ.ദേവീ..മഹാമായേ.’

Latest
Widgets Magazine