ഭാവനയുടെ കാമുകനെ കാണാനില്ല; കാമുകനെ തേടി ആരാധകര്‍

കന്നട നിര്‍മ്മാതാവുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് നടി ഭാവന വെളിപ്പെടുത്തിയതോടെ ആ നിര്‍മ്മാതാവിനെ തിരഞ്ഞാണ് ഇപ്പോള്‍ ആരാധകരുടെ നെട്ടോട്ടം. പ്രണയത്തിലാണെന്ന് പറഞ്ഞ ഭാവന കാമുകനെ കുറിച്ച് കൂടുതല്‍ കാര്യങ്ങല്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടയില്‍ നവിനെന്ന പ്രൊഡ്യൂസറാണ് ഭാവനയുടെ കാമുകനെന്നും ചില പത്രങ്ങള്‍ വെളിപ്പെടുത്തുന്നു. എന്തായാലും ഭാവനയുടെ കാമുകനെ വെളിച്ചത് കൊണ്ടുവരും എന്ന ഉറപ്പിലാണ് പപ്പരാസികള്‍.

കന്നട സിനിമാ ലോകത്തെ യുവ നിര്‍മ്മാതാവായ നവീന്‍ ആണ് ഭാവനയുടെ ഭാവി വരനെന്നാണ് സൂചന. 2012 ലാണ് നവീനും ഭാവനയും തമ്മില്‍ പരിചയപ്പെടുന്നത്. നവീന്‍ നിര്‍മ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന
ഗോസിപ്പുകള്‍ പരന്നിരുന്നു. താന്‍ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീണിന്റെ പ്രതികരണം.

ടെലിവിഷന് ചാനല്‍ പരിപാടികളിലൂടെ ഭാവന തന്നെയാണ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. 2014 ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോകുകയായിരുന്നു എന്നുമാണ് ഭാവന പറഞ്ഞത്. ഈ വര്‍ഷം വിവാഹമുണ്ടാവും.

Latest