മാസ് പ്രകടനവുമായി ഭാവന വേദിയില്‍; വീഡിയോ വൈറലാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവനയുടെ വിവാഹം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. കന്നട നിര്‍മ്മാതാവും നടനുമായ നവീനാണ് ഭര്‍ത്താവ്. വിവാഹശേഷം പൊതുപരിപാടികള്‍ ഭാവന ഒഴിവാക്കിയിരുന്നു. പിന്നീട് ഒരു അവാര്‍ഡ് ചടങ്ങിനാണ് താരം സ്‌പെഷല്‍ പെര്‍ഫോമന്‍സുമായി ആരാധകരുടെ മുന്നില്‍ എത്തിയത്. ഹണി ബീ 2 ഉള്‍പ്പടെയുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ക്കായാണ് താരം ചുവടു വച്ചത്. ഓറഞ്ചും ഗോള്‍ഡനും ചേര്‍ന്ന വസ്ത്രമാണ് താരം ധരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വേദിയില്‍ ഡാന്‍സുമായി എത്തുന്നതെന്നും പോസിറ്റീവാകാന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടി പറഞ്ഞു. ജനുവരി 22-നായിരുന്നു ഭാവനയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് നവീനെ ഭാവന വിവാഹം ചെയ്തത്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം പറയുന്നത്. ജിനു ജോസഫ് സംവിധാനം ചെയ്ത ആദം ജോണാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.

Latest
Widgets Magazine